ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി ഗണമുല്ലെ സഞ്ജീവ കോടതിമുറിയിൽ വെടിയേറ്റു മരിച്ചു. വിചാരണയ്ക്കായി ജയിലിൽ നിന്ന് ഹൽഫ്സ്ഡോർപ് മജിസ്ട്രേട്ട് കോടതിയിലെത്തിച്ച സഞ്ജീവയെ അഭിഭാഷകവേഷത്തിൽ കോടതിയിലുണ്ടായിരുന്ന അക്രമി വെടിവയ്ക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്ക്കാനുപയോഗിച്ച തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട അക്രമിക്കായി തിരച്ചിൽ തുടരുന്നു. ഒട്ടേറെ കേസുകളിൽ പ്രതിയായ സഞ്ജീവയെ 2023 സെപ്റ്റംബറിൽ നേപ്പാളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 

English Summary:

Assassination in Colombo Court: Sri Lankan underworld don gunned down in courtroom

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com