നല്ല ചായ എളുപ്പത്തിൽ തയാറാക്കാം, വിഡിയോയുമായി ലക്ഷ്മി നായർ

Mail This Article
പല വീടുകളിലും പല രീതിയിലാണ് ചായ വയ്ക്കുന്നത്. പാലും വെള്ളവും വേറേ വേറേ തിളപ്പിച്ചും ഒന്നിച്ച് തിളപ്പിച്ചും ചായ തയാറാക്കാറുണ്ട്. ലക്ഷ്മി നായർ പുതിയ വിഡിയോയിലൂടെ എങ്ങനെ നല്ല ചായ തയാറാക്കാമെന്നു കാണിച്ചു തരുകയാണ്.
ചേരുവകൾ
- പാൽ – അര ഗ്ലാസ്
- വെള്ളം – അര ഗ്ലാസ്
- പഞ്ചസാര – ഒരു ടീസ്പൂൺ
- തേയിലപ്പൊടി – ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരഗ്ലാസ് പാലും അരഗ്ലാസ് വെള്ളവും ഒഴിച്ച് അടുപ്പിൽ വയ്ക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇടുക. തിളവന്നു കഴിയുമ്പോള്‍ ഒരു ടീസപൂണ്‍ േതയില ഇടുക. എന്നിട്ട് നന്നായി ഇളക്കുക. നല്ലൊരു തിളവരുമ്പോള്‍ തീ ഒാഫ് ചെയ്യുക. ചായ അരിച്ചെടുത്ത ശേഷം. നന്നായി അടിച്ചെടുക്കുക.
English Summary: How to Make Good Tea, Lekshmi Nair Video