നാവിനും മനസ്സിനും ഉന്മേഷം നൽകുന്നു ചിക്കൻ പക്കോഡ
Mail This Article
×
സ്റ്റാർട്ടറുകൾ സ്നാക്കുകളായും കഴിക്കാൻ പറ്റണം. ആ സങ്കൽപത്തോട് തികച്ചും നീതി പുലർത്തുന്ന ഒരു കിടിലൻ സ്റ്റാർട്ടർ ആണ് എറണാകുളം എംജി റോഡിലെ ഗ്രാൻഡ് ഹോട്ടലിൽ കിട്ടുന്ന ഓണിയൻ ആൻഡ് ചിക്കൻ പക്കോഡ. കടലമാവിന്റെ അത്രിപ്രസരമില്ല. നീളത്തിൽ കട്ട് ചെയ്തെടുത്തിരിക്കുന്ന ചിക്കൻ പീസുകളിൽ കൃത്യമായി പൊതിഞ്ഞിരിക്കും മാവ്. ജീരകവും കായവും കസൂരിമേത്തിയുമടക്കമുള്ള നോർത്തിന്ത്യൻ കൂട്ടാണ് മാവിൽ ചാലിച്ചിരിക്കുന്നത്.
മാവിൽ പൊതിഞ്ഞ ചിക്കൻ പക്കോഡകളോടൊപ്പം നീളത്തിൽ ചീന്തിയെടുത്ത സവാള പീസുകളും ഫ്രൈ ചെയ്തിട്ടുണ്ട്. ഒരു പ്ലേറ്റിൽ10–12 ചിക്കൻ പീസുകളും പകുതിയോളം സവാള പീസുകളും പക്കോഡയായി കിട്ടും. സൂപ്പിനൊപ്പവും ചായയ്ക്കൊപ്പവും അകത്താക്കാം. ബോറടി മാറും, നാവിനും മനസ്സിനും ഉന്മേഷവും.
English Summary: Onion and Chicken Pakora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.