ADVERTISEMENT

കണ്ടാല്‍ പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ആപ്പിള്‍ പോലിരിക്കും. കട്ടിയുള്ള പുറംതോട് പൊളിച്ചു കഴിഞ്ഞാല്‍, ഉള്ളില്‍ നേരിയ തോടോട് കൂടിയ മാംസളഭാഗം കാണാം. തോടങ്ങ്‌ കളഞ്ഞ്, മഞ്ഞുപോലെ തെളിഞ്ഞ രുചിയേറിയ ഭാഗമെടുത്ത് കഴിക്കാം. എന്തിനെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലായോ?

 

കേരളത്തിലടക്കം, ദക്ഷിണേന്ത്യയിലെ റോഡരികുകളില്‍ എപ്പോഴും കാണാവുന്ന പനനൊങ്ക് അഥവാ ഇന്ത്യന്‍ ഐസ് ആപ്പിള്‍ ആണ് ഇത്. പ്രാദേശികമായി കിട്ടുന്നതിനാല്‍ വലിയ വിലയൊന്നും കല്‍പ്പിക്കാറില്ലെങ്കിലും ഇവനൊരു കില്ലാടിയാണ്! പറഞ്ഞാല്‍ തീരാത്തത്ര ഗുണങ്ങളാണ് ഈ സുന്ദരന്‍ പഴത്തിനുള്ളത്.  

വെറൈറ്റിയാണിത്! ഞൊടിയിടയിൽ ഉഡുപ്പി ഉപ്പുമാവ് ഉണ്ടാക്കാം...


പനയില്‍ ഉണ്ടാകുന്ന നൊങ്ക്, മറാത്തിയിൽ തഡ്ഗോള എന്നും ഹിന്ദിയിൽ 'തഡ്ഗോള' എന്നും തമിഴിൽ 'നുങ്കു' എന്നും അറിയപ്പെടുന്നു. വേനല്‍ക്കാലത്താണ്  ഫലം ഉണ്ടാകുന്നത്. വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ പഞ്ചസാരയും അടങ്ങിയ ഐസ് ആപ്പിൾ ഒരു സൂപ്പർഫുഡ് ആണ്.

 

വളരെ കുറഞ്ഞ കലോറി മാത്രമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ധാരാളം ജലാംശവും നാരുകളും അടങ്ങിയിട്ടുള്ളതിനാല്‍,  ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിന്‍റെ ആരോഗ്യത്തിനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ അനുയോജ്യമാണ് ഇത്. 

 

കൂടാതെ ഇതില്‍, കാൽസ്യം, ഫൈറ്റോ ന്യൂട്രിയന്റുകൾ, കാർബോഹൈഡ്രേറ്റ് എന്നിവയും പ്രോട്ടീൻ, വിറ്റാമിൻ എ, സി, ഇ, കെ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നേരിട്ട് കഴിക്കുന്നതിനു പുറമേ, ഐസ് ആപ്പിള്‍ ഉപയോഗിച്ച് ജാം, ജെല്ലി, സിറപ്പ്, പാനീയങ്ങൾ എന്നിവയും ഉണ്ടാക്കാവുന്നതാണ്.

English Summary: Health benefits of eating ice apple fruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com