3 പഴങ്ങൾ കൊണ്ട് രുചികരമായ ഷെയ്ക്ക്!
Mail This Article
×
എളുപ്പത്തിൽ തയാറാക്കാവുന്നൊരു സിംപിൾ ഷേയ്ക്ക് വീട്ടിൽ തയാറാക്കിയാലോ?
1. കപ്ലങ്ങ (കപ്പങ്ങ) - 1/2 (നല്ല പഴുത്തതു വേണം.)
2. റോബസ്റ്റ പഴം - 1
3. മാമ്പഴം - 1 (നല്ല പഴുത്തതു)
4. തേൻ - 2 സ്പൂൺ
5. പാൽ - 1 ലിറ്റർ
കപ്ലങ്ങ, പഴം, മാമ്പഴം എന്നിവ ചെറിയ കഷണങ്ങളാക്കി കുറച്ച് പാൽ ചേർത്ത് മിക്സിയിൽ നന്നായി അടിച്ച ശേഷം ബാക്കി പാൽ, തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് കുടിക്കാം.
ടിപ്സ്
1. 2-3 നട്സ്, ബദാം ഒക്കെ ചേർത്ത് കുറച്ചു കൂടി ടേസ്റ്റി ആൻഡ് ഹെവി ആക്കാം.
2. 2-3 നട്സ് മുകളിൽ പൊടിച്ചിട്ടാൽ കാണാൻ ഒന്നു കൂടി രസം ആണ്.
Nb: പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ നല്ല മധുരം ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.