അരി പൊടിക്കാതെ എളുപ്പത്തിൽ ഇലയട തയാറാക്കാം

Mail This Article
അരി പൊടിച്ച്, അരിച്ച് തിളച്ച വെള്ളത്തിൽ കുഴച്ച് എടുത്താണ് സാധാരണ അടയ്ക്കുള്ള മാവ് തയാറാക്കുന്നത്. അരി അരച്ച് വളരെ എളുപ്പത്തിൽ അടയുണ്ടാക്കാം. ഈ മാവ് കൊണ്ട് അട, കൊഴുകട്ട, ഇടിയപ്പം എല്ലാം തയാറാക്കാം
അടയ്ക്കുള്ള മാവ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
- പച്ചരി - 1 കപ്പ്
- വെള്ളം - ഒന്നേകാൽ കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- നെയ്യ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- പച്ചരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. അരക്കപ്പ് വെള്ളം ചേർത്ത് നന്നയി അരച്ച് എടുക്കുക.
- ഇതിലേക്ക് ബാക്കി മുക്കാൽ കപ്പ് വെള്ളവും ഉപ്പും നെയ്യും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം വെള്ളം ഒട്ടും കൂടാൻ പാടില്ല.
- ഇനി ഈ മാവ് ചെറിയ തീയിൽ കുറുക്കി എടുക്കാം.ചൂടാരുമ്പോൾ നന്നായി കുഴച്ച് എടുക്കുക.
അടയിൽ നിറയ്ക്കാൻ
- തേങ്ങ ചിരകിയത് - 2 കപ്പ്
- ശർക്കര - 3 ടേബിൾ സപൂൺ
- ഏലയ്ക്കാപ്പൊടി-1/2 ടീ സ്പൂൺ
- അണ്ടിപരിപ്പ് - ഒരു പിടി
- ഉണക്ക മുന്തിരി- ഒരു പിടി
- നെയ്യ് - 1 ടീ സ്പൂൺ
ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അണ്ടിപരിപ്പും മുന്തിരിയും വറുക്കുക. തീ ഓഫ് ചെയ്ത ശേഷം ശർക്കരയും തേങ്ങയും ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കി വയ്ക്കുക.
ഒരു വാഴയിലയിൽ നാരങ്ങ വലിപ്പത്തിൽ അരിമാവ് എടുത്തു കൈയിൽ വെള്ളം പുരട്ടി നേർമയായി പരത്തി തേങ്ങാക്കൂട്ട് വെച്ച് മടക്കുക.ഇത് 15 മിനിറ്റ് ആവിയിൽ വേവിച്ച് എടുക്കാം. രുചികരമായ ഇലയട തയാർ.