പനീർ ബട്ടർ മസാല, വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും

Mail This Article
×
പനീർ ബട്ടർ മസാല ഇത് പോലെ ഒന്ന് താറാക്കി നോക്കൂ.
ചേരുവകൾ
- പനീർ - 200 ഗ്രാം
- സവാള - 1
- തക്കാളി - 1
- ഇഞ്ചി - 1 കഷണം
- വെളുത്തുള്ളി - 4 അല്ലി
- വഴനയില - 1
- പട്ട - 1 കഷണം
- ജീരകം - അര ടീസ്പൂൺ
- പഞ്ചസാര - 1 നുള്ള്
- ബട്ടർ - 4 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- ഗരം മസാല - അര ടീസ്പൂൺ
- തൈര് - 1 ടീസ്പൂൺ
- വെള്ളം
- ഉപ്പ്
തയാറാക്കുന്ന വിധം
- ഒരു പാനിൽ ഒരു ടീസ്പൂൺ ബട്ടർ ചൂടാക്കി അതിൽ സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റി അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. തണുത്തതിന് ശേഷം നന്നായി അരയ്ക്കുക.
- ഒരു പാനിൽ 2 ടീസ്പൂൺ ബട്ടർ ചൂടാക്കി വഴനയില, പട്ട, ജീരകം എന്നിവ ചേർത്ത് മൂപ്പിക്കുക. ഒപ്പം അരച്ച മസാല ചേർത്ത് വഴറ്റുക.
- മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. ഒരു ടീസ്പൂൺ തൈരും ഇതിലേക്ക് ചേർക്കുക.
- കറിക്കു ആവശ്യമായ വെള്ളം ചേർത്ത് 2 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. പാകത്തിന് ഉപ്പ് ചേർക്കുക.
- പനീർ ചേർത്തു 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. ഒരു നുള്ള് പഞ്ചസാരയും ഒരു ടീസ്പൂൺ ബട്ടറും ചേർത്ത് വാങ്ങാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.