ADVERTISEMENT

ഉപ്പ്, പുളി, എരിവ് എന്നീ മൂന്നു രുചികളുടെ സമ്മേളനമാണ് മിക്ക അച്ചാറുകളും. ഒട്ടും കയ്പില്ലാതെ നാരങ്ങ അച്ചാർ തയാറാക്കിയാലോ?

ചേരുവകൾ 

  • നാരങ്ങ - 5
  • നല്ലെണ്ണ - 100 മില്ലിലിറ്റർ
  • കടുക് - 1 സ്പൂൺ  
  • മുളക്  - 2 
  • ഉപ്പ് - ആവശ്യാനുസരണം 
  • ഉലുവ - കാൽ സ്പൂണിൽ താഴെ 
  • കായം - കാൽ സ്പൂണിൽ താഴെ  
  • മുളകുപൊടി - 1-3 സ്പൂൺ (എരിവ് അനുസരിച്ച് )  
  • വെളുത്തുള്ളി – ആവശ്യമെങ്കിൽ
  • പഞ്ചസാര - 1 സ്പൂൺ

തയാറാക്കുന്ന വിധം

1) നാരങ്ങ നന്നായി കഴുകുക.

2) ഒരു പാത്രത്തിൽ വെള്ളം വച്ച് തിളപ്പിക്കുക, അതിലേക്കു നാരങ്ങ ഇട്ടു വേവിക്കുക (15-20 മിനിറ്റ് ) വേണ്ടിവരും(അല്ലെങ്കിൽ ഇഡ്ഡലിപാത്രത്തിൽ ആവിയിൽ വേവിക്കാം)

3) ശേഷം കുറച്ച് നേരം അടച്ചുവച്ച ശേഷം നാരങ്ങ വെള്ളത്തിൽ നിന്നും മാറ്റുക.  ഇങ്ങനെ ചെയ്താൽ കയ്പില്ലാതെ കിട്ടും.

4) നാരങ്ങ മുറിച്ച് കുരു മാറ്റി എടുക്കുക. ഉപ്പ് പുരട്ടി ഒരു ദിവസം വേണമെങ്കിൽ വയ്ക്കാം. അല്ലെങ്കിൽ അര മണിക്കൂർ പുരട്ടി വയ്ക്കാം.

5) ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി. കടുക് ചേർത്തു പൊട്ടുമ്പോൾ വെളുത്തുള്ളി കനം കുറച്ച് മുറിച്ചു ചേർത്ത് വഴറ്റുക. മുളക്, ഉലുവ, കായം എന്നിവ ചേർക്കുക. തീ  ഓഫാക്കിയ ശേഷം മാത്രം മുളകുപൊടി ചേർത്ത് ഇളക്കുക (മുളകുപൊടി കരിയാതിരിക്കാൻ വേണ്ടിയാണു ഇത്).

6) നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം തീ കത്തിച്ചു വേണമെങ്കിൽ ചെറുതായി ഒന്നു ചൂടാക്കാം പഞ്ചസാര കൂടെ ചേർക്കുക. എരിവും പുളിയും ബാലൻസ് ചെയ്യുന്നതിനാണ് മധുരം ചേർക്കുന്നത്. ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാം.

7) വീണ്ടും ഒരു ഫ്രൈയിങ് പാനിൽ നല്ലെണ്ണ ചൂടാക്കി ഒഴിക്കുക. നല്ല വൃത്തിയുള്ള കുപ്പിയിൽ സൂക്ഷിച്ച് വച്ച് ഉപയോഗിക്കാം.

Note:

നല്ലെണ്ണ നാരങ്ങയുടെ മുകളിൽ നിൽക്കുന്ന രീതിയിൽ വേണം സൂക്ഷിക്കാൻ. അപ്പോൾ പെട്ടെന്ന് കേടാവില്ല. എടുക്കുമ്പോൾ എപ്പോഴും നന്നായി ഇളക്കിയിട്ടു വേണം എടുക്കാൻ.

English Summary : Easy Lemon Pickle With Garlic

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com