പനീര്‍ ബട്ടര്‍ മസാല അതീവരുചികരം, ഞൊടിയിടയില്‍ തയാറാക്കാം

Mail This Article
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട പനീര്‍ ബട്ടര്‍ മസാല അതീവ രുചികരമായി തയാറാക്കാം. അപ്പം, ചപ്പാത്തി, റൊട്ടി തുടങ്ങി ഏതിനൊപ്പവും ഇതു വിളമ്പാം.
ചേരുവകൾ
- പനീര്‍ - 200 ഗ്രാം
- സവാള - 2 എണ്ണം
- തക്കാളി - 2 എണ്ണം
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാന്‍ അടുപ്പത്ത് വച്ച് അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും ഒരു ടേബിള്‍ സ്പൂണ്‍ ബട്ടറും ഒഴിക്കുക. ചൂടായി കഴിഞ്ഞ് അതിലേക്ക് സവാള അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും ഇട്ട് വഴറ്റുക.
ഇതില്‍ ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, പെരുംജീരകം എന്നിവ ചേര്‍ക്കുക. പകുതി വഴറ്റിക്കഴിഞ്ഞ് തക്കാളി കൂടി ചേര്‍ത്ത് അടച്ച് വച്ച് മൂന്ന് മിനിറ്റ് വേവിക്കുക. ഈ മിശ്രിതം ആറിയതിനു ശേഷം മിക്‌സിയില്‍ ഇട്ട് നല്ല പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക.
അതേപാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ചേർത്തു അതില്‍ അര സ്പൂണ്‍ ജീരകം പൊട്ടിച്ച് അരച്ച പേസ്റ്റ് ചേര്‍ക്കുക. രണ്ട് മിനിറ്റ് നന്നായി വഴറ്റിയ ശേഷം അതില്‍ മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് തിളച്ചു തുടങ്ങുമ്പോള്‍ അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ മില്‍ക്ക് പൗഡര്‍ അരക്കപ്പ് വെള്ളത്തില്‍ യോജിപ്പിച്ച് ചേര്‍ക്കുക. തുടര്‍ന്ന് മല്ലിയില ഇട്ടതിനു ശേഷം പനീര്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. 4 മിനിറ്റ് വേവിച്ച് ഒരു ടീസ്പൂണ്‍ ബട്ടര്‍ ചേര്‍ത്ത് വിളമ്പാവുന്നതാണ്.
English Summary : Paneer butter masala- rich, creamy and spicy- but yummier.