വെറും ഒരു മിനിറ്റിൽ, മുട്ട ഇല്ലാതെ മയോണൈസ്

Mail This Article
മുട്ട ചേർക്കാതെ മയോണൈസ് തയാറാക്കാം, ഇത് 4 ദിവസം വരെ ഫ്രിജിൽ സൂക്ഷിക്കാം. വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ :
• പാൽ - 1/2 കപ്പ്
• വെജിറ്റബിൾ ഓയിൽ - 3/4 കപ്പ്
• കുരുമുളകുപൊടി - 1/2 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• പഞ്ചസാര - 1/2 ടീസ്പൂൺ
• വെളുത്തുള്ളി (അരിഞ്ഞത്) (ആവശ്യമെങ്കിൽ) - 1 അല്ലി
• വിനാഗിരി / നാരങ്ങാ നീര് - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം :
• ഒരു മിക്സിയുടെ ജാറിൽ പാൽ, വെജിറ്റബിൾ ഓയിൽ, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, പഞ്ചസാര, വെളുത്തുള്ളി, വിനാഗിരി / നാരങ്ങാ നീര് എന്നിവ ചേർത്ത് ഹൈ സ്പീഡിൽ 10 - 15 സെക്കന്റ് അടിച്ചെടുക്കുക.
• ജാർ ചൂടാകാതെ പ്രത്യേകം ശ്രദ്ധിക്കുക. ജാർ ചൂടായാൽ മയോണൈസ് പിരിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്.
English Summary : Eggless Mayonnaise in just 1 minute.