എട മ്വോനേ... രംഗയുടെ വിളിയിൽ തിയറ്റർ ഇളകി മറിയുന്നു. പിച്ചാത്തിയും വടിവാളും തോക്കും ചിരിപടർത്തുന്നു. വെട്ടും കുത്തും വേണ്ട, ‘നല്ല’ കുടുംബകഥ മാത്രമേ കാണൂ എന്ന് വാശിപിടിച്ചവർ വരെ രംഗയുടെ ഫാൻസായി കഴിഞ്ഞു. അക്രമങ്ങൾ ആഘോഷമാക്കി തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പരിണാമം സംഭവിച്ചിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. ജോൺ വിക്കും, കിൽ ബില്ലും, ഇൻഗ്ലോറിയസ് ബാസ്റ്റഡ്‌സുമൊക്കെ മലയാളത്തിലേക്ക് ആവേശിച്ചു തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. കുടുംബ പ്രേക്ഷകരും ‘ആവേശ’ത്തിന് കയ്യടിക്കുമ്പോൾ സ്വീകാര്യതയിൽ വയലൻസും ക്രൈമും ഒട്ടും പിന്നിലല്ല എന്ന തെളിയുകയാണ്.

loading
English Summary:

The Portrayal of Crime, Drugs, and Violence has Become Increasingly Prominent in Contemporary Malayalam Cinema

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com