Activate your premium subscription today
Friday, Apr 18, 2025
ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ഗ്രാമപ്രദേശങ്ങളിൽ 100 വയസ്സു പിന്നിട്ട അപ്പൂപ്പൻമാരും അമ്മൂമ്മമാരും ചെറുപ്പക്കാരെപ്പോലെ ‘യോ യോ’ വൈബിൽ ജീവിക്കുന്നതിനെക്കുറിച്ചു കേട്ടിട്ടില്ലേ? എന്തായിരിക്കും അവരുടെ ആരോഗ്യ രഹസ്യം? പ്രായം 30 കഴിയുമ്പോഴേക്കും തല നരച്ചും, 40 കഴിയുമ്പോഴേക്കും നടുവും കൈകാൽമുട്ടുകളും വേദനിച്ചുഴിഞ്ഞും, 50 കഴിയുമ്പോഴേക്കും ജീവിതശൈലീ രോഗങ്ങൾക്കു മരുന്നു കഴിച്ചും, 60 കഴിയുമ്പോഴേക്കും ആശുപത്രിവാസം പതിവാക്കിയും ജീവിക്കുന്നവരാണു ഭൂരിപക്ഷം മലയാളികളും. നമുക്കുൾപ്പെടെ ആർക്കും പിടികിട്ടാത്തതാണ് ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ആയുർദൈർഘ്യത്തിന്റെ രഹസ്യം. ലോകം മുഴുവനുമുള്ള ആരോഗ്യ ഗവേഷകർ ഇതേപ്പറ്റി അന്വേഷണം തുടങ്ങിയിട്ടു കുറച്ചധികമായി. അതിനുള്ള മറുപടിയെന്നോണമാണ് ഇപ്പോൾ പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് സജീവ ചർച്ചയാകുന്നത്. കീറ്റോ ഡയറ്റ്, വീഗൻ ഡയറ്റ്, മെഡിറ്ററേനിയൻ ഡയറ്റ് എന്നിങ്ങനെ ഡയറ്റുകൾ പലതും മാറിമാറി പയറ്റിയിട്ടും ഫലം കിട്ടാത്തവർക്കു പ്ലാനറ്ററി ഡയറ്റ് പ്രയോജനപ്പെടുമെന്നാണ് ആരോഗ്യ ഗവേഷകർ അഭിപ്രായപ്പെടുന്നത്. 14 വർഷം തുടർച്ചയായി 11,000ത്തിൽ അധികം മുതിർന്ന പൗരന്മാരെ നിരീക്ഷിച്ചും പഠിച്ചുമാണു ഗവേഷകർ ഈ ഡയറ്റ് വികസിപ്പിച്ചെടുത്തത്. പിഎച്ച്ഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം
‘‘ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനു പതിനാലുകാരനായ മകൻ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിപ്പരുക്കേൽപിച്ചു.’’ 2024 ഡിസംബറിൽ കോഴിക്കോടുണ്ടായ സംഭവമാണിത്. ഇതൊരു ഒറ്റപ്പെട്ട കേസല്ലെന്ന് ഇതിനു മുൻപും ശേഷവും ഉണ്ടായ സമാനമായ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാകുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതിയെന്നോണം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമുക്ക് ഫോൺ ഒഴിവാക്കിയുള്ള ജീവിതം അത്ര പ്രായോഗികമാണോ? അല്ലെന്ന് നമുക്കറിയാം. പഠനത്തിനും വിനോദത്തിനും ആശയവിനിമയത്തിനും എല്ലാം മൊബൈൽ ഫോൺ കൂടിയേ തീരൂ. പ്രത്യേകിച്ച് കോവിഡ്കാലത്തിനു ശേഷം. പക്ഷേ ഫോൺ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായപ്പോൾ കുട്ടികളുടെ അമിത ഫോൺ ഉപയോഗമെന്ന മറ്റൊരു വെല്ലുവിളി കൂടി നമുക്ക് മുന്നിലെത്തി. ആരോടും മിണ്ടാട്ടമില്ലാതെ, പഠനത്തിൽ ശ്രദ്ധയില്ലാതെ, അടച്ചിട്ട മുറിയിൽ മൊബൈലുമായി രാപകൽ കഴിയുന്ന കുട്ടികളെക്കുറിച്ചുള്ള ആവലാതികളുമായി കൗൺസലിങ് മുറിക്ക് മുന്നിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. പണ്ടുകാലത്ത് ‘നീയൊന്ന് വീട്ടിൽ കയറ്’ എന്നു പറഞ്ഞ മാതാപിതാക്കൾ ഇന്നത്തെ കുട്ടികളോട് ‘നീയൊന്ന് പുറത്തിറങ്ങ്’ എന്നു പറയുന്ന തമാശകൾ ജനിച്ചു. ഈ മൊബൈൽ ഫോൺ ആസക്തിയെ നമ്മളും നമ്മുടെ കുട്ടികളും എങ്ങനെ മറികടക്കും? അതിനെന്തെങ്കിലും പോംവഴിയുണ്ടോ? ഫോൺ ഡയറ്റിങ്ങിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു. എന്താണീ ഫോൺ ഡയറ്റിങ്?
പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടി, ഭർത്താവായ സായിപ്പിനെയും പിന്നിലിരുത്തി സ്കൂട്ടറിൽ പോകുന്ന തമിഴ് സ്ത്രീ. പാവാടയും ഉടുപ്പുമിട്ട തമിഴ് പെൺകുട്ടിക്കൊപ്പം കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന വിദേശികളായ രക്ഷിതാക്കൾ. കറൻസിയും കോടതിയും പൊലീസ് സ്റ്റേഷനുമില്ലാത്ത, കിലോമീറ്ററുകളോളം മൺപാതകളും ഇടവഴികളുമുള്ള പച്ചപ്പിന്റെ പറുദീസ.– ഒരു സിനിമാക്കാഴ്ചപോലെ ഓറോവിൽ! ആദ്യ കാഴ്ചയിൽത്തന്നെ മായികത നിറയ്ക്കുന്ന വശ്യഭൂമിക. ഓരോ അണുവിലും സൂക്ഷ്മമായി നോക്കിയാൽ ആധ്യാത്മികതയുടെയും മാനവികതയുടെയും അനേകം അടരുകളുള്ള ലോകം. ചെന്നൈയിൽ നിന്ന് 150 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലും അതിനോടു ചേർന്നു കിടക്കുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്ന പഴയ പോണ്ടിച്ചേരിയിലുമായാണ് ഓറോവിൽ. 3900 ഏക്കറിലേറെ വരുന്ന സ്വപ്നലോകം. പുതുച്ചേരി നഗരത്തിൽനിന്ന് ഓറോവിലിലേക്ക് 10 കിലോമീറ്റർ മാത്രം. ദക്ഷിണേന്ത്യ കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ പോണ്ടിയിലെ ഓറോവിൽ അമ്പരപ്പിക്കുന്ന അദ്ഭുതമാണ്. കാഴ്ചയിലേക്ക് വണ്ടി പിടിച്ചെത്തുന്നവരെ ഒട്ടും അപരിചിതത്വം തോന്നാതെ സ്വീകരിക്കാനുള്ള ഓറോവിലിന്റെ കഴിവ് നമ്മളെ ഞെട്ടിക്കും.
‘എല്ലാവർക്കും കൂടുതൽ സ്നേഹം കുഞ്ഞിനോട്... കൊന്നു’ – എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു കണ്ണൂരിൽ പന്ത്രണ്ടു വയസ്സുകാരി നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത്. സിനിമയിൽ കണ്ടതുപോലെ, ഇളയ കുഞ്ഞ് വരുമ്പോൾ മൂത്തകുട്ടിക്കുണ്ടായ ഒറ്റപ്പെടലാണു ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. എങ്ങനെയാണ് നിഷ്കളങ്കമായ മനസ്സിൽ ഇത്രയും വൈരാഗ്യം നിറയുന്നത്? ഇത്തരത്തിലുള്ള സ്വഭാവമാറ്റത്തിൽ മാതാപിതാക്കളുടെ പങ്കെന്താണ്? പ്രശസ്ത കൗൺസലറും പാരന്റിങ് കോച്ചുമായ ലക്ഷ്മി ഗിരിഷ് കുറുപ്പ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു. ‘‘ഏതൊരു കുടുംബത്തിലും ആദ്യ കുഞ്ഞിന് ലഭിക്കുന്നത് ഗംഭീര വരവേൽപായിരിക്കും. മാതാപിതാക്കൾക്കും ഇത് എക്സ്പിരിമെന്റൽ പിരിയഡ് ആണ്. കുഞ്ഞിന്റെ ഓരോ അനക്കങ്ങള്‍ പകർത്താനും ശ്രദ്ധപുലർത്താനുമെല്ലാം അവർ ഉത്സാഹം കാണിക്കുന്നു. അങ്ങനെ ആദ്യത്തെ കുഞ്ഞ് ഒരു രാജാവോ രാജ്ഞിയോ ആയി ജീവിക്കുന്നതിനിടെയാണ് രണ്ടാമത്തെയാള്‍ എത്തുന്നത്. ഇവിടെ ആദ്യത്തെ കുഞ്ഞിന് കിട്ടിയ അത്ര പരിഗണനപോലും രണ്ടാമത്തെ കുഞ്ഞിന് ലഭിക്കാറില്ല. ആദ്യത്തെ കുഞ്ഞിന്റെ ഓരോ വളർച്ചയും വിഡിയോയാക്കാൻ കാണിച്ച ആവേശം രണ്ടാമത്തെയാളുടെ കാര്യത്തിൽ പലപ്പോഴും ഉണ്ടാകാറില്ല. ആ കുട്ടിക്ക് അഡാപ്റ്റിങ് കപ്പാസിറ്റി കൂടുതലാണ്. എവിടെ എങ്ങനെ നിൽക്കണമെന്ന് കണ്ടുപഠിക്കുന്നു. എന്നാൽ ഒന്നാമത്തെ കുട്ടി നിഷ്കളങ്കരായിരിക്കും, സെൻസിറ്റീവ് ആയിരിക്കും. അവരെ ലാളിച്ചും കൊഞ്ചിച്ചുമാണ് വളർത്തിയത്. പെട്ടെന്ന് അവർക്ക്
‘ഹായ്, നമസ്കാരം. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍, എല്ലാവരും സുഖമായിട്ട് ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു, ഇവിടെ ഞങ്ങളും സുഖമായി ഇരിക്കുന്നു’.. ഇങ്ങനെ പറഞ്ഞു തുടങ്ങി പാചകത്തിന്റെയും രൂചിയൂറും വിഭവങ്ങളുടെയും ലോകത്തേക്ക് നമ്മെയെല്ലാം ക്ഷണിക്കുന്ന യുട്യൂബ് ചാനൽ. അതാണ് 25 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുള്ള ‘വീണാസ് കറിവേൾഡ്’. പാചക വിഡിയോകളിലൂടെ യുട്യൂബിൽ 10 ലക്ഷം സബ്സ്ക്രൈബർമാരെ നേടിയ, ടെക്കി ഭാഷയിൽ പറഞ്ഞാൽ, ‘വൺ മില്യനടിച്ച’ ആദ്യ മലയാളി വനിത. തൃശൂരിലെ വീട്ടിൽ അമ്മ പകർന്ന രൂചിക്കൂട്ടുകൾ ഓർമയിൽനിന്ന് അടുക്കളയിലേക്കു പകർത്തി സ്വാദേറും വിഭവങ്ങളുണ്ടാക്കുന്ന വീണ ജാൻ ഇന്നു ലോകമറിയുന്ന യുട്യൂബറാണ്. വീണയുടെ രുചിക്കൂട്ടുകള്‍ പരീക്ഷിക്കാത്ത മലയാളി വീടുകൾ കുറവ്. പ്രവാസജീവിതത്തിലേക്കു ചേക്കേറിയ മലയാളികളും ലോകത്തിന്റെ ഏതു മൂലയിലാണെങ്കിലും വീണയുടെ യുട്യൂബ് ചാനൽ തുറന്നാൽ നാടിന്റെ രുചിയോർക്കും. ഒരുപക്ഷേ വീണയുടെ വീട്ടിലെ അടുക്കളയിൽനിന്നുയരുന്ന രുചിഗന്ധം പോലും അവർ തിരിച്ചറിയുന്നുണ്ടാകാം. അത്രയേറെ ആത്മാർഥമായാണ് ഓരോ പാചക പരീക്ഷണവും, ഓരോ വിഡിയോയും വീണ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കുന്നത്. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ വിരസത മാറ്റാൻ തുടങ്ങിയ ചാനലാണ് ഇന്നു ദശലക്ഷങ്ങൾ പിന്തുടരുന്ന ‘വീണാസ് കറിവേൾഡ്’. എങ്ങനെയാണു വീണ ഇത്രയേറെ വരിക്കാരുള്ള കണ്ടന്റ് ക്രിയേറ്ററായത്? എങ്ങനെയാണ് വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കുന്നത്? ആ വിശേഷങ്ങളിലേക്കാണ് ഈ വിഷു സ്പെഷൽ പ്രീമിയം യാത്ര.
റാന്നിയുടെ ഭരണാധികാരിയായിരുന്ന റാന്നിയിൽ കർത്താവിന്റെ ഉടമസ്ഥതയില്‍ ഒരു ആനയുണ്ടായിരുന്നു. പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരി ദാമോദരൻ നമ്പി പറഞ്ഞതനുസരിച്ച് കർത്താവ് ഈ ആനയെ അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി നടയ്ക്കിരുത്തി. കൊച്ചയ്യപ്പൻ എന്നു പേരും ഇട്ടു. കൊല്ലവർഷം 990ൽ ആയിരുന്നു ഇത്. അന്ന് ആനയ്ക്ക് പ്രായം വെറും ഏഴു വയസ്സ്. നടയ്ക്കിരുത്തിയപ്പോൾ ആന ദേവസ്വംവകയായിത്തീർന്നെങ്കിലും അവിടെ നിർത്തിയാൽ ആനയ്ക്ക് രക്ഷ മതിയാവുകയില്ലെന്ന് കർത്താവിനു തോന്നി. ഒപ്പം ആ ആനയോടുള്ള വാത്സല്യം കൂടിയായതോടെ കർത്താവ് അതിനെ അപ്പോൾത്തന്നെ ദേവസ്വക്കാരിൽനിന്ന് ഏറ്റുവാങ്ങി റാന്നിയിലേക്കു കൊണ്ടു വന്നു. അക്കാലത്തു കോന്നിയിൽ കൊച്ചയ്യപ്പനു ചങ്ങല ഇടുകയോ അവനെ തളയ്ക്കുകയോ ചെയ്തിരുന്നില്ല. അവനു കൊടുക്കുന്നതു തിന്നുകൊണ്ട് കർത്താവിന്റെ വാസസ്ഥലത്തുതന്നെ മുറ്റത്തും പറമ്പിലുമായി കളിച്ചുനടന്നാണ് വളർന്നത്. എന്നാലവൻ മനുഷ്യരെ ഉപദ്രവിക്കുകയോ പറമ്പിലുള്ള തെങ്ങിൻതൈ, വാഴ മുതലായവ നശിപ്പിക്കുകയോ യാതൊന്നും ചെയ്തിരുന്നില്ല. ആ വീട്ടിലെ അംഗമായ കുട്ടിയെ പോലെയായിരുന്നു കൊച്ചയ്യപ്പൻ അവിടെ താമസിച്ചിരുന്നത്. അവന് ആ വീട്ടിലുള്ള എല്ലാവരോടും വളരെ സ്നേഹവും കുട്ടികളോട് പ്രത്യേകം വാത്സല്യവുമായിരുന്നു. അവിടെയുള്ളവർക്കു കൊച്ചയ്യപ്പനോടുള്ള സ്നേഹവും അളവറ്റതായിരുന്നു. ആ കുടുംബാംഗങ്ങളിൽ ആരെങ്കിലും ‘കൊച്ചയ്യപ്പാ’ എന്നൊന്നു നീട്ടി വിളിച്ചാൽ മതി, അവൻ അപ്പോൾ അവിടേക്ക് പാഞ്ഞെത്തും. കർത്താവിന്റെ വീട്ടിലുള്ള കുട്ടികളെ കളിപ്പിക്കുന്നതിനു കൊച്ചയ്യപ്പനും കൊച്ചയ്യപ്പന്റെ അടുക്കൽച്ചെന്നു കളിക്കുന്നതിന് അവിടുത്തെ കുട്ടികൾക്കും ഏറെ സന്തോഷവും ഉത്സാഹവുമായിരുന്നു. കുട്ടികളെ കൊച്ചയ്യപ്പന്റെ അടുക്കലാക്കിയാൽ വേണ്ടതുപോലെ സൂക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം അവിടെയുള്ള അമ്മമാർക്കും ഉണ്ടായിരുന്നു. അതിനാൽത്തന്നെ ആ വീട്ടിലെ നടക്കാറായ കുട്ടികളെല്ലാം കൊച്ചയ്യപ്പന്റെ അടുക്കൽ ചെന്നു കളിക്കുന്നതും പതിവായിരുന്നു. അതും യാതൊരു പേടിയും കൂടാതെ. ഇടവും വലവും പഠിപ്പിച്ച് ഇണക്കി, കൂട്ടിൽനിന്നിറക്കി കർത്താവിന്റെ വാസസ്ഥലത്തു കൊണ്ടുവന്ന ദിവസം മുതൽ കാരണവരു കർത്താവ് നെയ്യും പരിപ്പും കൂട്ടിക്കുഴച്ച് ഒരുരുളച്ചോറ് കൊച്ചയ്യപ്പനു കൊടുക്കാതെ ഊണു കഴിക്കാറില്ല. അതു കണ്ട് അവിടെയുള്ളവരെല്ലാവരും കൊച്ചയ്യപ്പന് ഒരുരുളച്ചോറുവീതം പതിവായി കൊടുത്തുതുടങ്ങി. എന്നാൽ കാരണവരു കർത്താവ് ഉരുള കൊടുക്കുന്നതിനു മുൻപ് ആരെങ്കിലും ഉരുള കൊണ്ടുചെന്നാൽ കൊച്ചയ്യപ്പൻ വാങ്ങുകയില്ല. കാരണവരു കർത്താവിന്റെ ഉരുള വാങ്ങിത്തിന്നുകഴിഞ്ഞാൽ പിന്നെ ആരു കൊണ്ടുചെന്നു കൊടുത്താലും അവൻ വാങ്ങിത്തിന്നുകയും ചെയ്യും. പിന്നെ നിർബന്ധമൊന്നുമില്ല. കൊച്ചയ്യപ്പൻ കർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് അവന് ആനക്കാരന്മാരും ഉണ്ടായിരുന്നില്ല. തീറ്റിയോ തെങ്ങോലയോ വേണമെങ്കില്‍ ആരെക്കൊണ്ടെങ്കിലും കർത്താവു വെട്ടിച്ചുകൊടുക്കും. തീറ്റി കഴിഞ്ഞാൽ
വിശാലമായ പാടശേഖരത്തിൽനിന്നു വീശിയടിക്കുന്ന കാറ്റിൽ ഇളകിയാടുന്ന ആലിലകൾ. പ്രഭാത കിരണങ്ങളുടെ തലോടലേറ്റ് വിടർന്നു നിൽക്കുന്ന താമരപ്പൂക്കള്‍. തെറ്റിപ്പൂക്കളും ചെമ്പകവും ചിരിച്ചു നിൽക്കുന്ന പൂങ്കാവനത്തിൽ കാളിയനു മുകളിൽ നൃത്തമാടുന്ന കണ്ണൻ. അന്തരീക്ഷമാകെ നിറയുന്നത് ഭക്തിയുടെ കർപ്പൂര ഗന്ധം... തൂക്കുവിളക്കിൽ മിഴിവാർന്നു കത്തുന്ന തിരിനാളം... എങ്ങും നിറയുന്നത് കണ്ണനോടുള്ള അകമഴിഞ്ഞ ഭക്തി മാത്രം. പറഞ്ഞു വരുന്നത് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തെക്കുറിച്ചാണ്. കണ്ണനെ ഒരുനോക്കു കാണാൻ ഇവിടെയെത്തുന്ന ഭക്തരെ കാത്തിരിക്കുന്നത് വിവിധ വർണങ്ങളിൽ വരിവരിയായി തൂക്കിയിട്ടിരിക്കുന്ന ഉറികളുടെ വിസ്മയക്കാഴ്ചയാണ്. വർണക്കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ഉറികൾ പല വലുപ്പത്തിലുമുണ്ട്. അവയിൽ പലതിലും കണ്ണന്റെ ചിത്രങ്ങളും വരച്ചു ചേർത്തിരിക്കുന്നു. ഈ ഉറികളോരോന്നും ഭക്തരുടെ ഉദ്ദിഷ്ടകാര്യസിദ്ധിക്കുള്ള അകമഴിഞ്ഞുള്ള സമർപ്പണമാണ്. എന്താണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകതകൾ?
വിഷുക്കണി ഇല്ലാതിരുന്ന ബാല്യത്തിൽനിന്നു ജീവിതപ്പച്ചയിലേക്കുള്ള ദൂരം. മലയാളത്തിന്റെ മഹാനടൻ കലാമണ്ഡലം ഗോപിയുടെ ജീവിതക്കാഴ്ചകൾ. ∙ വിഷുക്കാലമെത്തി, മനസ്സിൽ ബാല്യത്തിന്റെ പൂത്തിരി കത്തുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ ആശാന്റെ മുഖത്ത് വിഷാദം. ‘ആഹാരത്തിനു വകയില്ലാതിരുന്ന കാലത്ത് ആഘോഷത്തെപ്പറ്റി ആരോർക്കാൻ’ എന്ന നർമം കൊണ്ട് ക്ഷണനേരത്തിൽ സങ്കടം മായ്ച്ച് അൽപനേരം പഴങ്കഥ പറഞ്ഞു.
‘കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ’ പൂന്താനം രചിച്ച സന്ധ്യാ നാമമാണിത്. പൂന്താനത്തിന്റെ ഈ മോഹം മലയാളിയുടെ മനസ്സിലെ വിഷുച്ചിത്രമായി മാറി. കണ്ണന്റെ പൊന്നിൻ കിങ്ങിണിയായി നാടു നീളെ കൊന്നകൾ പൂത്തുലഞ്ഞാർത്തു ശോഭിച്ചു. ഒരു കുസൃതിക്ക് കണ്ണൻ പൊട്ടിച്ചെറിഞ്ഞ പൊന്നിൻ കിങ്ങിണിയാണ് കൊന്നപ്പൂക്കളായതെന്നാണ് കഥ. ഓടക്കുഴലൂതി പീലിത്തിരുമുടി ചാർത്തി കണ്ണൻ വിഷു സങ്കൽപത്തിലേക്ക് എന്നോ കടന്നിരുന്നു. നല്ലതിനൊപ്പം ചേർത്ത് വയ്ക്കാൻ കൃഷ്ണഭാവത്തോളം പോന്ന മറ്റെന്തുണ്ട്. കണിയൊരുക്കുന്ന അമ്മമനസ്സിലെന്നും കിങ്ങിണി ചാർത്തിയൊരു ഉണ്ണിയുണ്ട്. കണ്ണനാമുണ്ണി. മാതൃഭാവം ആ ഉണ്ണിയെ കോരിയെടുത്ത് കണിയുരുളിക്കരികിൽ നിർത്തിയതാകാം. കുസൃതിയും കുറുമ്പുമായി ഓടിനടക്കുന്ന കൈശോരഭാവത്തിനപ്പുറം നിർമലമായ മറ്റെന്തുണ്ട്, കണിക്കൊപ്പം ചേരാൻ. പ്രകൃതിയിലാണ് കണ്ണൻ കളിച്ചാർക്കുന്നത്. പ്രകൃതിയെ തൊട്ടറിയുന്നതാണ് വിഷു.
വർഷത്തിനായി നൽകണി കണ്ടുണരണേ...’ മിഴി തുറക്കുന്നത് നല്ലൊരു വർഷത്തിലേക്കാകാൻ ഓരോ വിഷുപ്പുലരിയിലും ഏവരും പ്രാർഥിക്കില്ലേ. കേരളത്തിന് വിഷു നല്ലൊരു വർഷത്തിലേക്കുള്ള കാഴ്ചയാണ്. എന്നാൽ വിഷുക്കണി പോലെ പ്രധാനമാണ് വിഷുഫലവും. സൂര്യൻ ഭൂമധ്യ രേഖയിൽ എത്തുന്ന ദിനം, രാവും പകലും തുല്യമായ ദിനവും. ജ്യോതിഷത്തിൽ വിഷുവിന് പ്രത്യേക പ്രാധാന്യമുണ്ട്. സൂര്യൻ മീനരാശിയിൽ നിന്നു മേടരാശിയിലേക്ക് പ്രവേശിക്കുന്ന വിഷു സംക്രമം അനുസരിച്ചാകും വിഷുഫലം. കാർഷികാരംഭവും ഞാറ്റുവേലകളുടെ ആരംഭവും വിഷുവിനാണ്. വിഷു സംക്രമം കണക്കാക്കിയാൽ ഒരു വർഷത്തെ വിഷു ഫലം ജ്യോതിഷികള്‍ക്ക് പ്രവചിക്കാൻ കഴിയും. ഓരോ നാളുകാരുടെയും ഈ വർഷത്തെ വിഷുഫലം എങ്ങനെ എന്നു നോക്കാം.
ഹിന്ദിക്കാർക്കിത് താലി, ഇഷ്മില്ലാത്തവർ ഇതിനെ ചാവലെന്നു വിളിക്കും. പക്ഷേ, അന്യനാട്ടിൽ ദാലും റൊട്ടിയും കഴിച്ചു മടുത്തവർക്കിടയിൽ ഇതിനൊരു പേരേയുള്ളൂ, വീട്ടിലെ ഊണ്! ഇന്ത്യാഗേറ്റിനരികിൽ ഉച്ചസമയത്ത് വിശപ്പിന്റെ വിളിയുമായെത്തുന്നവർക്ക് മുന്നിൽ ഒന്നാന്തരം ഒരു ഊണ്. കുത്തരിച്ചോറിനു നടുവിലേക്ക് ഒഴുകിപ്പരുക്കുന്ന കുറുകിയ സാമ്പാറും അതിനു ചുറ്റും തോരനും അച്ചാറും പപ്പടവും ചമ്മന്തിയും ഒക്കെയായി തനി നാടൻ ഊണ്. വെറും 70 രൂപ മാത്രമുള്ള ഈ കേരള ‘താലി’ കഴിക്കാൻ മലയാളികളല്ലാത്തവരും തിരക്കുകൂട്ടുന്നു. സ്പെഷലായി നാടൻ മീൻ കറിയും മീൻ പൊരിച്ചതും ചിക്കൻ ഫ്രൈ, റോസ്റ്റ് എല്ലാം അരികിലെത്തും. ഊണ് കഴിച്ച് വയറു നിറഞ്ഞവരുടെ മനസ്സ് നിറയ്ക്കാൻ മിക്ക ദിവസങ്ങളിലും പായസവുമുണ്ട്. കുടുംബശ്രീയുടെ കഫെ ഇവിടെ തുടങ്ങിയിട്ട് ഈ വിഷുവിന് മൂന്നരമാസമാകുന്നു. ഇതിനോടകം ഇന്ത്യാഗേറ്റ് കാണാനെത്തുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവരുടെ ഇഷ്ട രുചി കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. ഇന്ത്യാഗേറ്റ് കാണാനെത്തുന്നവർക്കും ഇവിടെ ഡ്യൂട്ടിയിലുള്ള സൈനിക, അർധസൈനിക ഉദ്യോഗസ്ഥർക്കും പരിസരത്തെ മന്ത്രാലയങ്ങളിലും ഓഫിസുകളിലുമുള്ള മലയാളികൾ അടക്കമുള്ളവർക്കും കുടുംബശ്രീ കഫെ ഒരാശ്വാസമാണ്.
ലോകത്തെ ലക്ഷക്കണക്കിനു ഹൃദയങ്ങളെ കീഴടക്കിയ കലാരൂപം, അതാണിന്ന് മാംഗ. കഥാപുസ്തകങ്ങളിൽനിന്ന് അനിമെ ചലച്ചിത്രങ്ങളായി മാറിയതോടെ വമ്പൻ ഹിറ്റ്. എന്താണു മാംഗ? ചിത്രങ്ങളും വാക്കുകളും ചേർന്ന കഥാപുസ്തകങ്ങൾ. ജപ്പാനിൽ ഉദ്ഭവിച്ച ഈ സാഹിത്യശാഖയിൽ ചിത്രങ്ങൾക്കും വാക്കുകൾക്കും ഒരുപോലെയാണു പ്രാധാന്യം. വിചിത്രമായത് അല്ലെങ്കിൽ അപ്രതീക്ഷിതം എന്ന് അർഥമാക്കുന്ന ‘മാൻ’, ചിത്രങ്ങൾ എന്ന് അർഥമാക്കുന്ന ‘ഗാ’ എന്നീ വാക്കുകള്‍ ചേർന്നാണ് ‘മാംഗ’ എന്ന പദമുണ്ടായത്. കോമിക്സ്, ഗ്രാഫിക് നോവല്‍ വിഭാഗത്തിൽ പെടുന്ന കഥകളാണ് സാധാരണമെങ്കിലും വിഷയവൈവിധ്യം കൊണ്ടു ശ്രദ്ധേയം. ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ, ഫാന്റസി, റൊമാൻസ്, കോമഡി, ഡിറ്റക്ടീവ്, ചരിത്രം, സസ്പെൻസ്, ഇറോട്ടിക് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള കൃതികളാണു പ്രത്യേകത. ജപ്പാനിൽ എല്ലാ പ്രായത്തിലുള്ളവരും മാംഗ വായിക്കും. പലതും മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുന്നു. രൂപം കൊണ്ട് കുട്ടികള്‍ക്കുള്ള പുസ്തകമെന്നു തെറ്റിദ്ധരിക്കപ്പെടുന്നതു കൊണ്ടാകാം, പലപ്പോഴും മാംഗയെ പ്രണയവും കോമഡിയും നിറഞ്ഞ കോമിക്സുകളായാണു പലരും കരുതുന്നത്. എന്നാൽ അതാണോ യാഥാർഥ്യം?
‘നന്നായൊന്ന് ഉറങ്ങിയിട്ട് എത്രനാളായി...’ റോബർട്ട് ഫ്രേസിയർക്ക് ഇന്നുമറിയില്ല ആ ദിവസം എന്തുകൊണ്ടാണ് താൻ അങ്ങനെയൊക്കെ ചിന്തിച്ചതെന്ന്. ആ ദിവസം. 1963 നവംബർ 22. വാഷിങ്ടനിലെ എഫ്ബിഐ ആസ്ഥാനത്ത് പതിവുപോലെ ജോലിത്തിരക്കിലായിരുന്നു ഫ്രേസിയർ. അന്ന് അദ്ദേഹത്തിനു പ്രായം 44. എഫ്ബിഐ തെളിവുകളായി പിടിച്ചെടുക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളുമെല്ലാം പരിശോധിക്കുന്ന ലീഡ് എക്സാമിനറായിരുന്നു ഫ്രേസിയർ. ഉറക്കത്തെക്കുറിച്ച് ചിന്തിച്ചിരുന്ന അദ്ദേഹത്തിനു മുന്നിലേക്കാണ് എഫ്ബിഐയുടെ ഉറക്കം മൊത്തം കെടുത്തിയ ആ വാർത്തയെത്തിയത്. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്ക് വെടിയേറ്റിരിക്കുന്നു. അധികം വൈകാതെ ഉച്ചയോടെ ആശുപത്രിയില്‍നിന്ന് ആ ദുഃഖവാർത്തയുമെത്തി. കെന്നഡി കൊല്ലപ്പെട്ടിരിക്കുന്നു. ഫ്രേസിയർ ഉറപ്പിച്ചു, ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സങ്കീർണമായ കേസിലേക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു അദ്ദേഹം.
കന്യാകുമാരി ജില്ലയിൽ നാഗർകോവിലിനു സമീപമുള്ള തോവാള. പൂക്കളുടെ ഗ്രാമം. ഇവിടെ ഒരുക്കുന്ന പൂമാലകളിൽ ഏറെ പ്രശസ്തി നേടിയ ഒന്നുണ്ട്– മാണിക്യമാല. കേന്ദ്ര സർക്കാരിന്റെ ഭൗമസൂചികാ പദവി മാണിക്യമാലയ്ക്കു ലഭിച്ചതോടെ തോവാള ഇന്ദ്രാ ഇല്ലത്തിലെ മുത്തുംപെരുമാളും കുടുംബവും ആഹ്ലാദത്തിലാണ്. മുത്തുംപെരുമാളിന്റെ ഭാര്യ തമിഴരസി, സഹോദരി പാർവതി, മകൾ വനിതാശ്രീ ശരവണൻ, കൊച്ചുമക്കളായ താരണി, മുത്തുംപെരുമാൾ എന്നിവർ ചേർന്നാണ് മാണിക്യമാല തയാറാക്കുന്നത്. കൊച്ചുമക്കളും പരിശീലനം നേടിയതോടെ കുടുംബത്തിലെ ആറാം തലമുറയാണ് മാല നിർമാണത്തിൽ സജീവമാവുന്നത്. ഇന്ദ്രാ ഇല്ലം ഉൾപ്പെടെ രണ്ടു കുടുംബങ്ങൾക്കു മാത്രമാണ് മാണിക്യമാല തയാറാക്കാനുള്ള കരകൗശലവിദ്യ അറിയാമായിരുന്നത്. ഇപ്പോൾ തോവാളയിലെ അൻപതോളം കുടുംബങ്ങൾക്ക് മാല തയാറാക്കാൻ പരിശീലനം നൽകുന്നതായി വനിതാശ്രീ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഇന്ത്യാ സന്ദർശനത്തിനെത്തിയപ്പോൾ അദ്ദേഹത്തിന് ഈ മാലയുടെ നിർമാണത്തെപ്പറ്റി പറഞ്ഞുകൊടുത്തത് വനിതാശ്രീയാണ്. സമീപം കൗതുകത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇതു മാത്രമല്ല, വിശേഷങ്ങളേറെയുണ്ട് മാണിക്യമാലയെപ്പറ്റി പറയാൻ. അതിലേക്കാണ് ഈ യാത്ര.
ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്കിടയിലും കേരളത്തിനു നാണക്കേടാകുകയാണു വീടുകളിലെ പ്രസവങ്ങളും അതേത്തുടർന്നുണ്ടാകുന്ന മരണങ്ങളും വിവാദങ്ങളും. മലപ്പുറത്തു നിന്നാണ് ഒടുവിൽ ഇത്തരമൊരു സംഭവമുണ്ടായത്. പ്രസവം പ്രകൃതി നിയമമാണ്, എവിടെ പ്രസവിക്കണം എന്ന് ഗർഭം ധരിക്കുന്നയാൾക്കു തീരുമാനിക്കാം. പിറക്കാനിരിക്കുന്ന കുഞ്ഞിനും ചില അവകാശങ്ങളുണ്ട് എന്ന യാഥാർഥ്യത്തെയും വിസ്മരിക്കാനാകില്ല. പക്ഷേ, ഗാർഹിക പ്രസവം നടത്തുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു ഭീഷണിയാകുന്ന പലവിധ സാഹചര്യങ്ങളും ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അടുത്തിടെ, വീട്ടിൽ പ്രസവിച്ച് ആഴ്ചകൾ പിന്നിട്ട ശേഷം കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ദമ്പതികൾ അധികൃതരെ സമീപിച്ചതു വാർത്തയായിരുന്നു. മരുന്നുകൾ കഴിക്കാറില്ലെന്നും അക്യുപങ്ചറിങ് പഠിച്ചതുകൊണ്ടു പ്രസവം ‘കൂൾ’ ആയി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നുമുള്ള അവരുടെ അവകാശവാദങ്ങൾ വലിയ ചർച്ചകളിലേക്കും വഴിവെട്ടി. ഇക്കഴിഞ്ഞ ദിവസം മലപ്പുറത്തു പ്രസവ വേദനയെത്തുടർന്ന് അലറിക്കരഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നതും ഞെട്ടലോടെയാണു കേരളം കേട്ടത്. അമിതരക്തസ്രാവം സംഭവിച്ച് യുവതി മരിക്കുകയും ചെയ്തു. ഗാർഹിക പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക്, പ്രസവം സങ്കീർണത നിറഞ്ഞ പ്രക്രിയ ആണെന്ന ബോധ്യമില്ല എന്നതാണു യാഥാർഥ്യം. അക്യുപങ്ചറിങ് ചികിത്സയ്ക്കു പ്രസവവുമായി ബന്ധമുണ്ടോ? ഗാർഹിക പ്രസവങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ എന്തെല്ലാമാണ്? ആശുപത്രികളെ ആളുകൾ പേടിക്കുന്നത് എന്തിനാണ്? ഡോ.റെജി ദിവാകർ, ഡോ.സെറീന ജാസ്മിൻ എന്നിവർ സംസാരിക്കുന്നു.
അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസന് ഏവരെയും അതിശയിപ്പിക്കുന്ന ഒരു സ്വപ്നമുണ്ട് - മരണമില്ലാത്ത ജീവിതം. മരണം തൊടാൻ പോലും മടിക്കും വിധം എന്നെന്നും യൗവനത്തോടെ ജീവിച്ചിരിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബ്രയാൻ ചെലവഴിച്ചത് കോടിക്കണക്കിനു ഡോളറാണ്. ഇതിനു വേണ്ടി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) സഹായത്തോടെ ഒരു പ്രത്യേക ജീവിതശൈലിതന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പിന്തുണയോടെയുള്ള തന്റെ ഈ സ്വപ്നത്തിലേക്ക് മറ്റുള്ളവരും വരണമെന്നാണ് ബ്രയാന്റെ ആഗ്രഹം. ബ്രയാന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ 4.30നാണ്. രാത്രി 8.30ന് ഉറങ്ങാൻ പോകും. ദിവസവും നൂറിലധികം സപ്ലിമെന്റുകളും മൂന്നു തവണ ‘വീഗൻ’ ഭക്ഷണവും കഴിക്കും. മീൽ 1, മീൽ 2, മീൽ 3 എന്നിങ്ങനെയാണ് വീഗൻ ഭക്ഷണത്തെ തരംതിരിച്ചിക്കുന്നത്. പാലും മുട്ടയും പോലും ഇതിലില്ല. അതിനിടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കും. പതിവായി വ്യായാമം ചെയ്യും. പതിനായിരക്കണക്കിന് ബയോ മാർക്കറുകൾ, നൂറിലേറെ തരം ഗുളികകൾ, പ്രത്യേക തരം ഭക്ഷണക്രമം, അത്യാധുനിക ചികിത്സകൾ... ശരിക്കും ഒരു പരീക്ഷണശാലയാണിന്ന് ബ്രയാന്റെ ശരീരം. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇത്തരമൊരു ജീവിതശൈലിയിലേക്ക് ബ്രയാൻ മാറിയത്?
അരിട്ടപ്പട്ടി ഗ്രാമത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ തൊട്ടു താഴെ ഒരു ചെമ്പുപാളി തെല്ലിളകിയപോൽ മുഴക്കം തോന്നും, അഗാധങ്ങളിലെവിടെയോ സംഘകാല സ്മൃതികൾ മുത്തുകോർത്ത ഒരു പൊന്നിൻ ചിലമ്പ് നാദമിളക്കിയെന്നു തോന്നും, തീർഥങ്കരന്മാർ മഹാമൗനം കൊണ്ടു മോക്ഷം പ്രാപിച്ച മലമടക്കുകളിൽനിന്നു പേരറിയാപ്പറവകൾ ചിറകടിച്ചെന്നും തോന്നും. ദക്ഷിണേന്ത്യയ്ക്ക് അരിട്ടപ്പട്ടി ഇന്നൊരു പ്രതീകമാണ്; മലയും മണ്ണും ജലവും പൈതൃകവും സംസ്കാരവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ പ്രതീകം. തമിഴ്നാട്ടിലെ മധുരയിൽനിന്ന് 27 കിലോമീറ്റർ അകലെ കൂറ്റൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിലൊന്നാണ് അരിട്ടപ്പട്ടി. അതിനോടു ചേർന്നു മീനാക്ഷിപുരം, വെല്ലാരിപ്പട്ടി, നരസിംഹപ്പട്ടി, നായക്കർപ്പട്ടി, തെർക്ക്തെരു തുടങ്ങി അൻപതോളം ഊരുകൾ. ഇവിടുത്തെ പാറകൾ തുരന്നു ടങ്സ്റ്റൺ അടങ്ങിയ ധാതുക്കൾ ഖനനം ചെയ്തെടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നാട്ടുകാർ മാസങ്ങൾ നീണ്ട പോരാട്ടം നടത്തി വിജയം നേടിയത് ഈ ഗ്രാമങ്ങളെ ഇന്നു രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. കേരളത്തിൽ, കടൽമണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സമരം ശക്തമാകുമ്പോൾ അരിട്ടപ്പട്ടി ഉൾപ്പെടെ ചെറുഗ്രാമങ്ങൾ നടത്തിയ ചെറുത്തുനിൽപിന്റെ കഥകൾക്കു പ്രസക്തിയേറെ.
പൊതുവേ ഉൾവലിഞ്ഞ പ്രകൃതം. ആരോടും അങ്ങനെ ചങ്ങാത്തത്തിനു പോകാറില്ല; പ്രത്യേകിച്ചു വിദേശികളോട്. അയൽവാസിയിൽനിന്ന് ഒരു ‘മൊയ്’ (ഹായ്) നമുക്കു തിരിച്ചുകിട്ടാൻ വർഷങ്ങൾ വേണ്ടിവന്നേക്കും. ഇങ്ങനെയൊക്കെയുള്ള ആളുകൾ താമസിക്കുന്ന ഫിൻലൻഡ് എങ്ങനെ ലോക സന്തോഷസൂചികയിൽ ഒന്നാമതെത്തി? ഉത്തരം സിംപിൾ. സ്വന്തം ജീവിതത്തിൽ അവർ സംതൃപ്തരാണ്. മറ്റുള്ളവരുടെ കാര്യത്തിൽ അധികം ഇടപെടാതിരുന്നാൽ ജീവിതം സന്തോഷകരമാകും എന്നതാണ് മന്ത്രം. പുറമേ ചിരിച്ചുകാണിച്ച് ഉള്ളിൽ പല്ലിറുമ്മുന്നവരല്ലാത്തതിനാൽ ആ രീതിയിലുള്ള പിരിമുറുക്കങ്ങളും ഇല്ല. ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമങ്ങളില്ല, പൊങ്ങച്ചം പറച്ചിലില്ല. ഇഷ്ടപ്പെടാത്ത കാര്യം തുറന്നുപറയും. നടക്കുന്ന കാര്യങ്ങളേ രാഷ്ട്രീയക്കാർപോലും വാഗ്ദാനം ചെയ്യാറുള്ളൂ. കേരളത്തെപ്പോലെ നീണ്ടുനിവർന്നു കിടക്കുന്ന, എന്നാൽ കേരളത്തിന്റെ ഏഴിലൊന്നു ജനസംഖ്യ മാത്രമുള്ള നാടാണ് ഫിൻലൻഡ്. ആളുകൾ കുറവായതിനാലാകാം, അസൂയയും സ്പർധയും തീരെയില്ല. നിറയെ യൂറോയുള്ള പഴ്സ് വഴിയിൽ കണ്ടാലും സ്വന്തമാക്കാൻ ആരും ശ്രമിക്കാറില്ല. എന്നാൽ, തക്കത്തിനു ബീയർ ബോട്ടിൽ കിട്ടിയാൽ അടിച്ചുമാറ്റുന്നവരെന്നു തമാശയ്ക്കു പറയാറുണ്ട്. വയർനിറയെ ബീയർ ചെന്നാലേ വായ നിറയെ വർത്തമാനം വരൂ എന്ന് ഇവിടുള്ളവർതന്നെ പറയാറുണ്ട്. മദ്യം ഇഷ്ടംപോലെ അകത്താക്കുമെങ്കിലും ആരുമങ്ങനെ വഴിയിൽ കിടക്കാറില്ല. പൊതുമുതൽ നശിപ്പിക്കാനോ പൊതുശല്യമാകാനോ മെനക്കെടാറുമില്ല.
ആനുകാലിക പ്രസിദ്ധീകരണങ്ങൾ വഴിയാണ് മലയാളത്തിലെ ശ്രദ്ധേയമായ പല നോവലുകളും വായനക്കാർക്ക് പരിചിതമായത്. പുസ്തക രൂപത്തില്‍ ആകുന്നതിനു മുൻപ് ഖണ്ഡശഃ പ്രസിദ്ധീകരണത്തോടെ അനുവാചക മനസ്സുകളിൽ അവ സ്ഥാനം പിടിച്ചു. എന്നാൽ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട എല്ലാ നോവലുകളും പൂര്‍ണമായും വായനക്കാർക്കു ആസ്വദിക്കാൻ കഴിഞ്ഞിട്ടുമില്ല. പ്രസിദ്ധീകരണ കാലത്ത് ഉയർന്നുവന്ന എതിർപ്പിന്റെയും വിവാദത്തിന്റെയും പശ്ചാത്തലത്തിൽ പ്രസിദ്ധീകരണം പാതിയിൽ നിർത്തിവയ്ക്കേണ്ടിവന്നതാണ് കാരണം....
‘‘കുട്ടികളിലെ മാനസിക സമ്മർദം ഇല്ലാതാക്കണം. അതിന് സൂംബ ഡാൻസ് ഗുണം ചെയ്യും’’– കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. വെറുതെ പറഞ്ഞുപോവുക മാത്രമല്ല, അപ്പോൾതന്നെ, അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നിർദേശവും നൽകി. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്ന് ശിവൻകുട്ടിയും വ്യക്തമാക്കി. നമ്മുടെ സ്കൂളുകളിൽ സൂംബ നൃത്തച്ചുവടുകൾ നിറയാൻ അധികം വൈകില്ലെന്നു ചുരുക്കം. സമ്മർദം ഇല്ലാതാക്കാൻ സൂംബ അത്ര നല്ലതാണോ? മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പലരും ചിന്തിച്ച കാര്യമാണത്. എന്നാൽ സമ്മർദവും ഉൽകണ്ഠയും കുറച്ച്, സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കാൻ സൂംബപോലുള്ള നൃത്തങ്ങൾക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. സൂംബയുടെ പേരു പോലും കൃത്യമായി അറിയാതെയാണ് മുഖ്യമന്ത്രി അതിനെപ്പറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രിക്ക് സൂംബ അത്ര പരിചിതമല്ലെങ്കിലും കേരളത്തിൽ ഈ നൃത്തരൂപം പോപ്പുലറാണ്. മലയാളികൾ ഫിറ്റ്നസ് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതോടെ സൂംബപോലുള്ള നൃത്തവും വ്യായാമവും ഒത്തുചേർന്ന ഫിറ്റ്നസ് പ്രോഗ്രാമുകൾക്ക് ആരാധകരും ഏറെയാണ്. കഠിനമേറിയ വ്യായാമ മുറവേണ്ട, ആസ്വദിച്ച് ചെയ്യാം, സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന മൂഡാണ്. ആർക്കും സൂംബ ഇഷ്ടപ്പെട്ടുപോകാൻ ഇതൊക്കെ പോരേ കാരണങ്ങൾ? ജിമ്മുകളിൽനിന്ന് സ്കൂളുകളിലേക്ക് സൂംബ എത്തുമ്പോൾ സംഭവം കളറാകും. യഥാർഥത്തിൽ എന്താണ് ഈ സൂംബ ഡാൻസ്? എങ്ങനെ സൂംബ ഫിറ്റ്നസ് പദ്ധതികളിൽ ഇടം നേടി? സൂംബ ചെയ്താൽ മാനസിക സമ്മർദം കുറയുമോ? കുട്ടികൾക്ക് അത് എത്രമാത്രം ഗുണപ്രദമാണ്? വിശദമായറിയാം.
‘‘പാല്‍നിലാ പുഞ്ചിരി, തൂകുമാ സുന്ദരി, പേരെഴും ഹൂറി, പൂമകൾ ഫാത്തിമാ...’’ മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ നടി രാധിക, കെ.ജി.മാർക്കോസിന്റെ ശബ്ദം. ഒരുകാലത്ത് മലയാളികളുടെ മനസ്സ് നിറച്ചൊരു മാപ്പിളപ്പാട്ടായിരുന്നു ഇത്. മുസ്ലിം സമുദായത്തിലെ ഒരു മണവാട്ടിപ്പെണ്ണിന്റെ സ്വപ്നവും സന്തോഷവുമെല്ലാം പ്രേക്ഷകന് മനസ്സിലാക്കിത്തന്ന മധുരമൂറുന്ന ഇശലുകൾ. മലബാറിന്റെ സ്വന്തമെന്ന് പറയുമെങ്കിലും എന്നും മലയാളികൾക്കിടയിൽ മാപ്പിളപ്പാട്ടുകൾക്ക് വലിയൊരു സ്വീകാര്യതയുണ്ടായിരുന്നു. സിനിമാ ഗാനങ്ങളും മാപ്പിള ആൽബങ്ങളുമെല്ലാം കേൾക്കാനുള്ള ഇമ്പംകൊണ്ടും വാക്കുകളുടെ ലാളിത്യംകൊണ്ടും നമ്മുടെ മനസ്സിൽ തങ്ങിനിന്നു. സിനിമാ ഗാനങ്ങളായിരുന്നു ആദ്യകാലത്തെ ട്രെൻഡെങ്കിൽ പിന്നത് പതിയെ മാപ്പിള ആൽബങ്ങൾക്ക് വഴിമാറി. ചാനൽ കുതിച്ചുകയറ്റത്തിന്റെ നാളുകളിൽ അവ വമ്പൻ ഹിറ്റുകളുമായി. ഒരു ദശാബ്ദം മുൻപ് പുറത്തിറങ്ങിയ ‘ഖൽബാണ് ഫാത്തിമ’ എന്ന ആൽബംതന്നെ ഉദാഹരണം. യുട്യൂബിൽ മാത്രം ഇതുവരെ 2.1 കോടി പേർ ‘നെഞ്ചിനുള്ളിൽ നീയാണ്’ എന്ന പാട്ടു കേട്ടു കഴിഞ്ഞു. പിന്നീടെപ്പോഴോ മാപ്പിള പാട്ടുകളുടെ ആ ട്രെൻഡ് അവസാനിച്ചു. പക്ഷേ, ‘ഇൻസ്റ്റ’ കിഡ്സിന്റെ ഇക്കാലത്ത് മാപ്പിളപ്പാട്ടിന് ആ പഴയ ചേലും മൊഞ്ചും നല്ലോണമുണ്ട്. പണ്ടത്തെപ്പോലെ കല്യാണവീടുകളിലും ആളു കൂടുന്നിടത്തും ബസുകളിലും ചാനലുകളിലും മാത്രമല്ല, ഇൻസ്റ്റഗ്രാം റീലുകളിലും നിറയുകയാണ് മാപ്പിളപ്പാട്ടുകൾ. അത് ലോകം മുഴുവൻ ഏറ്റെടുക്കുന്നുമുണ്ട്. മാപ്പിളപ്പാട്ടു ഗായകർ സെലിബ്രിറ്റികളും ആയി മാറുന്ന കാഴ്ചയാണ് ഇൻസ്റ്റ ലോകത്ത്.
മണൽപ്പരപ്പിൽ ചുറ്റും കൂടിയിരിക്കുന്നവർ കടൽക്കാറ്റിന്റെ ചൂളം വിളിക്കപ്പുറം ബാങ്ക് വിളിക്കായി കാതോർക്കുന്നത് കാണാം വൈകുന്നേരങ്ങളിൽ കോഴിക്കോട് കടപ്പുറത്ത്. അപ്പോഴേയ്ക്കും പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മറഞ്ഞു തുടങ്ങിയിട്ടുണ്ടാകും. ബീച്ചിൽ അങ്ങിങ്ങായുള്ള തട്ടുകടകളിൽ നിന്നൊഴുകുന്ന വെളിച്ചം ഇടയ്ക്കിടെ കരയിലേക്ക് കയറി വരുന്ന തിരമാലകളിലേക്കും ചെരിഞ്ഞിറങ്ങും. ആ കടലിനപ്പുറത്തുള്ള അറബി നാട്ടിൽ നിന്നുവന്ന കാരക്ക കഴിച്ചു കൊണ്ടായിരിക്കും മിക്കവരും നോമ്പുതുറക്കുന്നത്. വീട്ടിലും ഹോട്ടലുകളിലും നോമ്പുതുറക്കുന്നതിന് പകരം വിഭവങ്ങളുമായി കടപ്പുറത്തേയ്ക്ക് എത്തുന്നവരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കൂടുകയാണ്. നോമ്പ് തുറക്കാൻ നിരവധി കുടുംബങ്ങളാണ് ബീച്ച് തിരഞ്ഞെടുക്കുന്നത്. കോഴിക്കോട് സൗത്ത് ബീച്ച്, ഭട്ട് റോഡ്, കോന്നാട് ബീച്ച് എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രം. നോമ്പ് തുറക്കാനായി വിവിധ ഇടങ്ങളിൽ നിന്നായി ആളുകളെത്തുന്നുണ്ട്. കോഴിക്കോട് നഗരത്തിന് പുറത്തു നിന്നുള്ളവരും ഇവിടെ നോമ്പുതുറക്കാൻ എത്തുന്നത് കാണാം. വീട്ടിൽ നോമ്പുതുറ വിഭവങ്ങൾ ഒരുക്കിയ ശേഷം വൈകിട്ടോടെ ബീച്ചുകളിലെത്തി സൗകര്യപ്രദമായ സ്ഥലത്ത് ഇടംപിടിക്കും. വലിയ വിരിപ്പുകളിൽ ഭക്ഷണ പദാർഥങ്ങളും ജ്യൂസുകളും നിരത്തി വച്ച് ഒന്നിച്ചിരുന്ന് നോമ്പ് തുറക്കും. തരിക്കഞ്ഞി മുതൽ
പൊള്ളുന്ന വെയിലേറ്റ് തിളച്ചുപതഞ്ഞ് ഒഴുകുകയാണ് നിസാമിന്റെ ഇരട്ടനഗരങ്ങൾ. കാലങ്ങളായി വീശിയടിക്കുന്ന പൊടിയും പുകയും. അതിൽ വിയർത്തുകുളിച്ച് തിരക്കിട്ടോടുന്നവർ. പല വഴികളിലേക്കു ചിതറിത്തെറിച്ചു പോകുന്നവർ...മനുഷ്യജന്മങ്ങൾ. അവർക്കു നടുവിൽ, പൊരിവെയിലിൽ എന്തു ചെയ്യണമെന്നറിയാതെ കാത്തു നിൽക്കുകയാണ്. ഇതാ, കയ്യിലൊരു വിലാസമുണ്ട്. പക്ഷേ ആ വിലാസത്തിന് 30 വർഷം പഴക്കമുണ്ട്. ഊഹമില്ലാത്ത ലക്ഷ്യത്തിലേക്കു ഇറങ്ങിത്തിരിക്കുന്ന ഓരോ യാത്രയിലും കാത്തിരിക്കുന്നത് ഇതിഹാസതുല്യമായ അനുഭവങ്ങളായിരിക്കും. അത്തരമൊരു ലക്ഷ്യത്തിലേക്കാണ് ഈ യാത്രയും.
സന്തോഷവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം എന്നാണ് പൊതുവേ പറയാറുള്ളത്. മാറി മാറി വരുന്ന ഈ രണ്ടു വികാരങ്ങളും നിയന്ത്രിക്കുവാനും നമുക്കു കഴിയാറുണ്ട്. എന്നാൽ ചിലരിലെങ്കിലും ഇതിങ്ങനെയാവില്ല. ആ വ്യക്തിയുടെ മനോഭാവം അത്യന്തം ഉയര്‍ന്ന ഉന്മാദത്തിനും അതിരൂക്ഷമായ വിഷാദത്തിനും ഇടയില്‍ മാറി മറിയുന്ന അവസ്ഥയിലാവും. തീവ്രമായ രണ്ടറ്റങ്ങളുള്ള ൡ മാനസികാരോഗ്യാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രണ്ടു തലത്തിലും എത്തപ്പെട്ടവരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുന്നത്. മനസ്സിന്റെ സന്തുലിതാവസ്ഥയെയാണല്ലോ നമ്മള് ‘നോര്‍മല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരിലും കാണുന്ന ആഹ്ലാദവും ദുഃഖവും സ്വാഭാവികമാണെന്ന് തോന്നാം. എന്നാല്‍ ചിലര്‍ക്ക് ചില നേരങ്ങളില്‍ അതിരുകടന്ന, നിയന്ത്രിക്കാനാകാത്ത ഒരു വികാര തീവ്രതയായി വിഷാദ - ഉന്മാദാവസ്ഥകള്‍ മാറാറുണ്ട്. അത്തരം സമയങ്ങളില്‍ അവര്‍ അനുഭവിക്കുന്നത് സാധാരണ മനമറിഞ്ഞുള്ള വികാരമല്ല, മറിച്ച് ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗൗരവതരമായ മാനസികാരോഗ്യ പ്രശ്നമാണ്. ശരിയായ ചികില്‍സയും കരുതലും കിട്ടിയില്ലെങ്കില്‍ സാധാരണ ജീവിത രീതികളെ തകര്‍ക്കാവുന്ന വിധം ഇതിന്റെ തീവ്രത വര്ധിക്കുവാനും ഇടയുണ്ട്.
‘നല്ല പൂ പോലെയിരിക്കണം...’ ഇഡ്ഡലിക്കല്ലാതെ ഈ വിശേഷണം ഏത് ആഹാരത്തിനൊപ്പം ചേരാനാണ്! ആവിപറക്കുന്ന ഇഡ്ഡലി ചൂടു സാമ്പാറിൽ മുക്കി അതല്ലെങ്കിൽ തേങ്ങാ ചട്നിക്കൊപ്പം വായിലേക്ക് എത്തുമ്പോഴേക്കും ആ ചൂടു തണുപ്പിക്കാനുള്ള വെള്ളം വായിൽ നിറഞ്ഞുകാണും. എത്ര ദിവസം തുടർച്ചയായി കഴിച്ചാലും മടുക്കാത്ത പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. സംശയമുണ്ടെങ്കിൽ മുംബൈയിലെ അംബാനി കുടുംബത്തിലെ 'കുക്കി'നോടു ചോദിച്ചാൽ മതി! മുകേഷ് അംബാനിയുടെ ഇഡ്ഡലി പ്രേമം അത്രയ്ക്ക് പ്രശസ്തം. പ്രഭാത ഭക്ഷണങ്ങളുടെ പട്ടിക നിരത്തിയാൽ ഇഡ്ഡലിയുടെ ‘തട്ട്’ താണുതന്നെയിരിക്കും. അല്ലെങ്കിലും, ഇഡ്ഡലിയുണ്ടാക്കുന്ന വട്ടത്തിൽ കുഴികളുള്ള, ആവികടക്കാൻ കണ്ണുകൾ ഇട്ട, പാത്രത്തെ തട്ടെന്നുതന്നെയാണല്ലോ വിളിക്കുന്നത്. കുട്ടിക്കാലത്തെ കളരിപ്പയറ്റു കളികളിൽ പരിചയായി ഏറെ വെട്ടുകൾ തടുത്തതും അമ്മയുടെ കണ്ണുവെട്ടിച്ചെടുത്ത ഇഡ്ഡലി തട്ടല്ലേ. ഇപ്പോള്‍ ഇഡ്ഡലിയെ കുറിച്ചു പറയാൻ കാരണങ്ങൾ ഒന്നിലേറെയുണ്ട്. അതിൽ പ്രധാനം ഇന്ന്, മാർച്ച് 30, ഇഡ്ഡലി ഡേ ആണെന്നതാണ്. അതെന്ത് ഡേ! എന്നുചോദിക്കരുത്. കഴിഞ്ഞ 10 വർഷമായി മാർച്ച് 30 ഇഡ്ഡലിയുടെ ദിവസമാണ്. എന്നാൽ ദക്ഷിണേന്ത്യക്കാരുടെ പ്രിയ പ്രഭാത ഭക്ഷണമായ ഇഡ്ഡലിക്കു കഴിഞ്ഞ കുറച്ച് നാളായി അത്ര നല്ല കാലമല്ല. പ്രത്യേകിച്ച് ഗോവയിൽ. അവിടെ വിദേശ ടൂറിസ്റ്റുകൾ കുറയാനുള്ള കാരണം ആവിയിൽ വെന്തുണരുന്ന ഈ പലഹാരത്തിന്റെ തലയിലാണ് അവിടുത്തെ ഒരു ബിജെപി നേതാവ് കൊണ്ടിട്ടത്. പിന്നെയൊരു ആശ്വാസം ‘കൂട്ടുപ്രതിയായി’ ഇഡ്ഡലിക്കൊപ്പം സാമ്പാറുമുണ്ടെന്നതാണ്. എങ്ങനെയാണ് പതുപതുത്ത ഇഡ്ഡലി നമ്മുടെ പ്രിയ ഭക്ഷണമായി മാറിയത്? ആരാവും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പ്രയ്തനത്തിനൊടുവിൽ ഇഡ്ഡലി ആദ്യമായി ഉണ്ടാക്കിയത്? ഗോവക്കാർക്ക് എങ്ങനെയാണ് ഇഡ്ഡലി ‘പണി’യായത്? ഇഡ്ഡഡി ദിനത്തിലറിയാംഅതിന്റെ ചരിത്രവും ഗുണങ്ങളും. ഒപ്പം ഇന്ത്യയിൽ ഇഡ്ഡലി നേരിടുന്ന ആരോപണങ്ങളും.
Results 1-25 of 927
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.