സന്തോഷവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം എന്നാണ് പൊതുവേ പറയാറുള്ളത്. മാറി മാറി വരുന്ന ഈ രണ്ടു വികാരങ്ങളും നിയന്ത്രിക്കുവാനും നമുക്കു കഴിയാറുണ്ട്. എന്നാൽ ചിലരിലെങ്കിലും ഇതിങ്ങനെയാവില്ല. ആ വ്യക്തിയുടെ മനോഭാവം അത്യന്തം ഉയര്‍ന്ന ഉന്മാദത്തിനും അതിരൂക്ഷമായ വിഷാദത്തിനും ഇടയില്‍ മാറി മറിയുന്ന അവസ്ഥയിലാവും. തീവ്രമായ രണ്ടറ്റങ്ങളുള്ള ൡ മാനസികാരോഗ്യാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രണ്ടു തലത്തിലും എത്തപ്പെട്ടവരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുന്നത്. മനസ്സിന്റെ സന്തുലിതാവസ്ഥയെയാണല്ലോ നമ്മള്‍ ‘നോര്‍മല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരിലും കാണുന്ന ആഹ്ലാദവും ദുഃഖവും സ്വാഭാവികമാണെന്ന് തോന്നാം. എന്നാല്‍ ചിലര്‍ക്ക് ചില നേരങ്ങളില്‍ അതിരുകടന്ന, നിയന്ത്രിക്കാനാകാത്ത ഒരു വികാര തീവ്രതയായി വിഷാദ - ഉന്മാദാവസ്ഥകള്‍ മാറാറുണ്ട്. അത്തരം സമയങ്ങളില്‍ അവര്‍ അനുഭവിക്കുന്നത് സാധാരണ മനമറിഞ്ഞുള്ള വികാരമല്ല, മറിച്ച് ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗൗരവതരമായ മാനസികാരോഗ്യ പ്രശ്‌നമാണ്. ശരിയായ ചികില്‍സയും കരുതലും കിട്ടിയില്ലെങ്കില്‍ സാധാരണ ജീവിത രീതികളെ തകര്‍ക്കാവുന്ന വിധം ഇതിന്റെ തീവ്രത വര്‍ധിക്കുവാനും ഇടയുണ്ട്.

loading
English Summary:

Understanding Bipolar Disorder : A Guide to Support and Recovery, Living with Bipolar Disorder

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com