പുനർജനിയുടെ കൂട്; ഖസാക്കിന്റെ കഥാകാരൻ അലിഞ്ഞ നാട്ടിൽ; വിജയന്റെയും തെരേസയുടെയും പേരുകൊത്തിയ വീടു തേടിയൊരു യാത്ര

Mail This Article
×
പൊള്ളുന്ന വെയിലേറ്റ് തിളച്ചുപതഞ്ഞ് ഒഴുകുകയാണ് നിസാമിന്റെ ഇരട്ടനഗരങ്ങൾ. കാലങ്ങളായി വീശിയടിക്കുന്ന പൊടിയും പുകയും. അതിൽ വിയർത്തുകുളിച്ച് തിരക്കിട്ടോടുന്നവർ. പല വഴികളിലേക്കു ചിതറിത്തെറിച്ചു പോകുന്നവർ...മനുഷ്യജന്മങ്ങൾ. അവർക്കു നടുവിൽ, പൊരിവെയിലിൽ എന്തു ചെയ്യണമെന്നറിയാതെ കാത്തു നിൽക്കുകയാണ്. ഇതാ, കയ്യിലൊരു വിലാസമുണ്ട്. പക്ഷേ ആ വിലാസത്തിന് 30 വർഷം പഴക്കമുണ്ട്. ഊഹമില്ലാത്ത ലക്ഷ്യത്തിലേക്കു ഇറങ്ങിത്തിരിക്കുന്ന ഓരോ യാത്രയിലും കാത്തിരിക്കുന്നത് ഇതിഹാസതുല്യമായ അനുഭവങ്ങളായിരിക്കും. അത്തരമൊരു ലക്ഷ്യത്തിലേക്കാണ് ഈ യാത്രയും.
English Summary: