വെടിയുണ്ട പോലും തോറ്റു മടങ്ങും, ഒറ്റ ചാർജിങ്ങിൽ 805 കി.മീ.; മസ്ക് ‘തള്ളി’ക്കൊണ്ടു വരുന്നതാണോ ‘ഇ’–ട്രക്ക്?
Mail This Article
2019 നവംബറിലാണ് ശതകോടീശ്വരനും ടെക് ബിസിനസുകാരനുമായ ഇലോൺ മസ്ക് ടെസ്‌ലയുടെ ഇലക്ട്രിക് ട്രക്കായ സൈബർ ട്രക്ക് ലോകത്തിനു മുന്നിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ഒറ്റ നോട്ടത്തിൽ വേറെ ലെവൽ വാഹനം. ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈൻ. സ്പെസിഫിക്കേഷൻ വിശദമാക്കുന്നതിനു മുൻപ് മസ്ക്കിന്റെ സഹായി ഒരു ചുറ്റികയുമായി വേദിയിലെത്തി. സൈബർ ട്രക്കിന്റെ മുന്നിലും ഇരുവശങ്ങളിലും പിന്നിലുമായി ചുറ്റികകൊണ്ട് അടിയോടടി ! എന്നാൽ ഈ അടി വീണിടത്ത് ഒരു പാട് പോലും വീണില്ല. പോറൽ ഇല്ല, ചുളിവ് ഇല്ല, പൊട്ടലും ഇല്ല! മസ്ക് പ്രഖ്യാപിച്ചു ‘വെടിയുണ്ട വന്നാൽ പോലും ഇവൻ തടയും’. സൈബർ ട്രക്ക് അന്നു മുതൽതന്നെ വാഹനപ്രേമികളുടെ ഉള്ളിൽ കയറി. 2023 അവസാനം ജനങ്ങളിലേക്ക് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ചിലപ്പോൾ അത് അടുത്ത വർഷം ആദ്യമായേക്കാം. എന്തായാലും കാത്തിരിക്കാനുള്ള വകുപ്പ് സൈബർ ട്രക്കിന് ഉണ്ടെന്നുതന്നെ കരുതാം…