എങ്ങോട്ടാ? ഹിമാലയത്തിലേക്ക്; ഈ വണ്ടിയിലോ? അതേ...; 9000 കി.മീ റോഡ് ട്രിപ്പടിച്ച് നാലു വൈദികർ -വിഡിയോ
Mail This Article
ഹിമാലയം വരെ ഒരു യാത്ര പോകുകയാണെന്നു പറഞ്ഞപ്പോൾ ഫ്ലൈറ്റിലോ ട്രെയിനിലോ ആകും പോയി വരിക എന്നു കരുതിയവരുടെ മുന്നിലേക്ക് 2019 മോഡൽ ഫോർഡ് ഫിഗോ കാർ പാഞ്ഞെത്തിനിന്നു. അതിൽ നാലു പേർ. തൃശൂർ ജില്ലയിലെ നാലു വൈദികർ. ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി കളത്തിൽ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സീമോൻ കാഞ്ഞിത്തറ. നാലു പേരും നാലു പ്രായക്കാരാണെങ്കിലും ആളൂർ എന്ന കൊച്ചു ഗ്രാമവും ജീവിത തിരഞ്ഞെടുപ്പിലെ സാമ്യതയും സൗഹൃദവുമാണ് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. വാഹനത്തിൽ യാത്ര ചെയ്ത് എത്താവുന്ന, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമായ ഉംലിങ് ലായിലേക്കാണ് 2023ലെ തിരുവോണ നാളിൽ ഇവർ യാത്ര തിരിച്ചത്. കാറിൽ കാതങ്ങള്‍ പിന്നിട്ടു പോയ രസകരവും സാഹസികവുമായ ആ യാത്രയുടെ കഥയാണിത്...