കടൽച്ചുഴി പോലെയാണ് ചില പുസ്തകപ്പുറംചട്ടകൾ. വായനപ്രേമിയെ വലിച്ചടുപ്പിച്ച് പുസ്തകത്തിന്റെ ആഴങ്ങളിലേക്കു പ്രലോഭിപ്പിക്കുന്നവ. പുസ്തകത്തിന്റെ മുഖവും മുദ്രയുമാണ് എന്നതുകൊണ്ടുതന്നെ പുറംചട്ടകളുടെ രൂപകൽപന പലപ്പോഴും ഒരു സ്വതന്ത്ര കലാരചനയോളം ശ്രദ്ധയും പ്രതിഭയും ആവശ്യപ്പെടുന്നുണ്ട്. ചിത്രകാരനായ അരുൺ ഗോകുൽ യാദൃച്ഛികമായാണ് പുസ്തകങ്ങളുടെ കവർ രൂപകൽപനയിലേക്കെത്തിയത്. മലയാളത്തിലെ പ്രമുഖ പ്രസാധകർക്കെല്ലാം വേണ്ടി കവർ വരച്ചിട്ടുള്ള ഈ പത്തനംതിട്ട സ്വദേശി ആയിരത്തിലേറെ കവറുകൾ ചെയ്തുകഴിഞ്ഞു. ഇന്ത്യൻ റുപ്പി അടക്കം ചില സിനിമകളുടെ ടൈറ്റിലും പോസ്റ്ററും ഡിസൈൻ ചെയ്തിട്ടുള്ള അരുൺ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ 15 ാം പതിപ്പിനു വേണ്ടി തയാറാക്കിയ ഇവന്റ് ഡിസൈനും പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള അരുൺ ഇപ്പോൾ ഒരു ഡിജിറ്റൽ‌ എക്സിബിഷനു വേണ്ടിയുള്ള തയാറെടുപ്പിലാണ്. ഭംഗിയുള്ള ഒരു പുറംചട്ട എന്നതിനപ്പുറം പുസ്തക കവറുകൾക്ക് പ്രാധാന്യമുണ്ടെന്നും അതൊരു കലാസൃഷ്ടി തന്നെയാണെന്നും വ്യക്തമാക്കുന്നുണ്ട് അരുണുമായുള്ള സംഭാഷണം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com