1924 ഒക്‌ടോബർ 1. വൈക്കം ക്ഷേത്രത്തിനു മുൻവശം. ഒരു കാൽനടജാഥ തിരുവനന്തപുരത്തേക്കു പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്നു. ജാഥാംഗങ്ങൾ ചെരിപ്പിടാനും കുടപിടിക്കാനും പാടില്ലെന്നാണ് ക്യാപ്റ്റൻ മന്നത്തു പത്മനാഭപിള്ളയുടെ കൽപന. മന്നത്തിന് ആജ്ഞാശക്തി വളരെക്കൂടുതലായിതിനാൽ എല്ലാവരും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അണുവിട തെറ്റാതെ അനുസരിക്കുന്നുണ്ട്. ജാഥാംഗങ്ങൾ മെല്ലെ പാടിത്തുടങ്ങി. പിന്നെ സവർണർ മാത്രമുള്ള ജാഥയിലെ അംഗങ്ങൾ മെല്ലെ നടന്നു തുടങ്ങി. ആ നടപ്പ് നൂറാം വയസ്സിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണിപ്പോൾ. 100 വർഷം മുൻപു നടന്ന ആ മഹാസംഭവത്തിന്റെ പശ്ചാത്തലവും പരിണാമവും വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയായിരുന്നു അന്ന് മന്നത്തു പത്മനാഭപിള്ള. പിന്നീട് പിള്ള മുറിച്ചുകളഞ്ഞ് മന്നത്തു പത്മനാഭൻ ആയ അദ്ദേഹം വൈക്കം മഹാദേവർ ക്ഷേത്രത്തോടു ചേർന്ന വഴികളിൽ അവർണർക്ക് നടക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുൻനിരനേതാക്കളിലെ പ്രധാനിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളായ ടി.കെ. മാധവൻ, കെ.കേളപ്പൻ, കെ.പി. കേശവമേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ സമരം നയിക്കാൻ വൈക്കത്തു വന്നു താമസിച്ചു, വലിയ പീഡനങ്ങൾ ഏറ്റുവാങ്ങി. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവൂം ധാർമിക പിന്തുണയേകി ഒപ്പം നിന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോൺഗ്രസ് ആരംഭിച്ച സത്യഗ്രഹത്തിൽ, അക്കാലത്ത് അവർണരെന്നും സവർണരെന്നും വിളിക്കപ്പെട്ട ആളുകൾ ഒരുമിച്ചു നിന്നു. ആയിരക്കണക്കിനാളുകൾ ആറുമാസത്തോളം വൈക്കം തെരുവിലെ അയിത്തപ്പലകയ്ക്കടുത്ത് സത്യഗ്രഹമനുഷ്ഠിച്ചിട്ടും പലക വഴിയിൽ നിന്ന് മാറാതെ വന്നപ്പോഴാണ് തിരുവനന്തപുരത്തിനൊരു നടപ്പാവാമെന്ന് മന്നവും കൂട്ടരും തീരുമാനിച്ചത്...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com