6500 കോടിയുടെ ‘പക്ഷിക്കച്ചവടം’, ‘ദേഷ്യക്കാർ’ വീണ്ടും വരുന്നു! അന്ന് ക്രിസ്മസ് കേക്ക് കരിച്ചുകളഞ്ഞ ഗെയിം

Mail This Article
ലോകം കീഴടക്കാൻ നല്ല ആയുധം പുഞ്ചിരിയാണ്. കാലങ്ങളായുള്ള പഴഞ്ചൊല്ലാണിത്. എന്നാൽ നേരെ എതിർ സ്വഭാവമുള്ള ചിലരാണ് അടുത്ത കാലത്ത് ലോകം കീഴടക്കിയത്. സ്ഥിരം സ്വഭാവം കോപം. പേരിൽ തന്നെയുണ്ട് കോപം. കാലില്ല. പക്ഷേ തുറിച്ചു നോക്കുന്ന ഉണ്ടക്കണ്ണുകളുണ്ട്. ‘ആംഗ്രി ബേഡ്സ്’ എന്ന ദേഷ്യക്കാരായ പക്ഷിക്കൂട്ടം. സ്വഭാവം ദേഷ്യമാണെങ്കിലും അവർ കീഴടക്കിയത് കുട്ടികളെയാണ്. കുട്ടികളുടെ കൂട്ടുകാരായ കിളിക്കൂട്ടത്തിന്റെ കൂട്ടിൽ നിന്ന് ചില വാർത്തകൾ പുറത്തു വരുന്നു. കിളിക്കൂട്ടത്തെ ചിലർ വിറ്റു. മറ്റു ചിലർ വാങ്ങി. എല്ലാവർക്കും ഇനി അറിയേണ്ടത് ഒറ്റക്കാര്യം. അരുമക്കിളികൾക്ക് എന്തു സംഭവിക്കും.