‘കറൻസിമാറ്റ’ത്തിൽ വീണ്ടും നിർണായക ഘട്ടം: അച്ചടിച്ച നോട്ടിനു പകരം ഇ–റുപ്പി, ‘ഇടനിലയ്ക്ക്’ ആർബിഎ– വിഡിയോ
Mail This Article
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിസർവ് ബാങ്കിന്റെ ഒരു പരസ്യം പത്രങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാം. ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ 'ഇ–റുപ്പി'യുടെ പരീക്ഷണത്തിൽ ഭാഗമാകൂ എന്നാണ് പരസ്യം. ചിലർക്കെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇതിനുള്ള ക്ഷണം ഇമെയിൽ/മെസേജ് ആയും എത്തിയിട്ടുണ്ടാകും. കറൻസികളുടെ ചരിത്രത്തിലെ നിർണായക ചുവടുവയ്പ്പിലേക്കുള്ള ക്ഷണമാണിത്. 2022 നവംബറിൽ 13 നഗരങ്ങളിലായി നടന്ന ഡിജിറ്റൽ കറൻസി പരീക്ഷണമാണ് നിലവിൽ രാജ്യത്ത് 50 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം 13 ബാങ്കുകൾ നിലവിൽ ഇ–റുപ്പി പദ്ധതിയിലുണ്ട്. ഇനിയെന്താണ് ഈ ഡിജിറ്റൽ കറൻസിയെന്ന് വിശദമായി നോക്കാം.