200 ഐപിഎൽ സിക്സർ തികയ്ക്കുന്ന 4–ാം താരം; റെക്കോർഡ് ബുക്കിൽ രോഹിത്

Mail This Article
അബുദാബി ∙ രോഹിത് ശർമ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ നേടിയത് 6 സിക്സറുകൾ. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഇരുനൂറോ അതിലധികമോ സിക്സറുകൾ നേടുന്ന 4–ാമത്തെ താരമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ മാറി. ക്രിസ് ഗെയ്‌ലാണു സിക്സിൽ മുന്നിൽ (326). ഐപിഎലിൽ ഒരു ടീമിനെതിരെ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡും രോഹിത് സ്വന്തം പേരിലാക്കി. കൊൽക്കത്തയ്ക്കെതിരെ രോഹിത് ഇതുവരെ നേടിയത് 904 റൺസ്. കൊൽക്കത്തയ്ക്കെതിരെതന്നെ ഡേവിഡ് വാർണർ നേടിയ 829 റൺസായിരുന്നു ഇതുവരെ മുന്നിൽ.
ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത്തിന്റെയും (54 പന്തിൽ 80) സൂര്യകുമാർ യാദവിന്റെയും (28 പന്തിൽ 47) മികവിൽ 5ന് 195ലെത്തി. കൊൽക്കത്തയുടെ മറുപടി 9ന് 146ൽ ഒതുങ്ങി. മുംബൈ ജയം 49 റൺസിന്. മുംബൈയ്ക്കായി ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര, ജയിംസ് പാറ്റിൻസൻ, രാഹുൽ ചാഹർ എന്നിവർ 2 വിക്കറ്റ് വീതമെടുത്തു.
English Summary: Rohit Sharma fourth player to complete 200 sixes