‘ഒരു യശസ്വി, ഒരു രോഹിത്, ഇംഗ്ലണ്ട് ജയിക്കണമെങ്കിൽ ഇന്ത്യൻ താരങ്ങളെ കളിപ്പിക്കേണ്ടിവരും’
Mail This Article
ധരംശാല∙ അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ട് വിയർക്കുന്നതിനിടെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്റുമായ രവി ശാസ്ത്രി. ഇന്ത്യയെ തോൽപിക്കണമെങ്കിൽ ബെൻ സ്റ്റോക്സിനും ഇംഗ്ലണ്ട് ടീമിനും ഏതാനും ഇന്ത്യൻ താരങ്ങളെയും കൂടി സ്വന്തം ടീമിൽ എടുക്കേണ്ടിവരുമെന്നാണ് രവി ശാസ്ത്രിയുടെ കമന്റ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ തകർപ്പൻ പ്രകടനം തുടരുന്നതിനിടെയായിരുന്നു കമന്ററി ബോക്സിൽനിന്ന് ശാസ്ത്രിയുടെ പ്രതികരണം.
‘‘ഇന്ത്യയെ ഇന്ത്യയിൽ തോൽപിക്കണമെങ്കിൽ ഇംഗ്ലണ്ടിന് ഇന്ത്യയുടെ ബോളിങ് നിര തന്നെ വേണ്ടിവരും. ഒരു യശസ്വി ജയ്സ്വാൾ, ഒരു രോഹിത് ശർമ, വേറെ ചില താരങ്ങൾ കൂടി വേണ്ടിവരും. ശരിക്കും അവർക്കു പുറത്തുനിന്നും താരങ്ങളെ ടീമിലെടുക്കേണ്ടിവരും എന്നു തോന്നുന്നു.’’– കമന്ററിക്കിടെ രവി ശാസ്ത്രി വ്യക്തമാക്കി. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ലീഡ് സ്വന്തമാക്കി ഇന്ത്യ ബാറ്റിങ് തുടരുകയാണ്.
ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യയ്ക്കായി സെഞ്ചറി പൂർത്തിയാക്കി. 154 പന്തുകളിൽ നിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ 12–ാം സെഞ്ചറി പൂർത്തിയാക്കിയത്. ഗിൽ 137 പന്തുകളിൽ 100 ൽ എത്തി. ദേവ്ദത്ത് പടിക്കലും സർഫറാസ് ഖാനും ഇന്ത്യയ്ക്കായി അർധ സെഞ്ചറി തികച്ചു. ഏഴിന് 427 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.