കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും കൂട്ടുകാരി മരിയാനയും വിവാഹിതരായി

Mail This Article
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും കൂട്ടുകാരി മരിയാനയും വിവാഹിതരായി. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ‘മജീഷ്യൻ ഇൻ ചീഫ്’ ലൂണയ്ക്കും മരിയാനയ്ക്കും ജീവിതമാകെ സന്തോഷമുണ്ടാകട്ടെയെന്ന് ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമത്തിൽ അറിയിച്ചു. ലൂണയുടെ വിവാഹ ചിത്രങ്ങളും വിഡിയോയും ബ്ലാസ്റ്റേഴ്സ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
അടുത്ത ദിവസം തന്നെ ലൂണ പരിശീലനത്തിനായി കൊച്ചിയിലെത്തുമെന്നാണു വിവരം. കൊച്ചിയിലെ ഏതാനും ദിവസത്തെ പരിശീലനത്തിനു ശേഷം ബ്ലാസ്റ്റേഴ്സ് പ്രീസിസൺ മത്സരങ്ങൾക്കായി യുഎഇയിലേക്കു പോകാനൊരുങ്ങുകയാണ്. ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് രണ്ടു വർഷത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. 2024 വരെ ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരും.
English Summary: Adrian Luna Married Mariana