ക്രിസ്റ്റ്യാനോയ്ക്ക് ഡബിൾ, ടോപ് സ്കോറർ; സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ ഖലീജിനെതിരെ അൽ നസ്റിന് ജയം

Mail This Article
×
ദമാം (സൗദി അറേബ്യ) ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ ഖലീജിനെതിരെ അൽ നസ്റിന് ജയം (3–1). 65–ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ ഇൻജറി ടൈമിൽ (90+8) ഡബിൾ തികച്ചു.
സീസണിലെ 13–ാം ഗോളോടെ ടോപ് സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. അൽ ഹിലാൽ താരം അലക്സാണ്ടർ മിത്രോവിച്ച് (12), അൽ ഇത്തിഹാദ് താരം കരിം ബെൻസേമ (11) എന്നിവരാണ് പിന്നിലുള്ളത്.
English Summary:
Cristiano Ronaldo's brace led Al Nassr to victory. His 13th goal of the season secured a 3-1 win against Al Khaleej and the top scorer spot in the Saudi Pro League.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.