സൂപ്പർ ലീഗ് കേരള ഫുട്ബോൾ കവറേജ്: മനോരമയ്ക്ക് 3 പുരസ്കാരങ്ങൾ, മനോരമ ന്യൂസ് ചാനലിനും പുരസ്കാരം
Mail This Article
കൊച്ചി ∙ കേരളത്തിലെ ആദ്യ പ്രഫഷനൽ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരള (എസ്എൽകെ) മത്സരങ്ങളുടെ റിപ്പോർട്ടിങ് മികവിനുള്ള മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള മനോരമ മൂന്നു സ്പെഷൽ ജൂറി പുരസ്കാരങ്ങൾ നേടി.
മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് മനോജ് മാത്യു (സ്പെഷൽ കവറേജ് വിത്ത് ഇക്കണോമിക് ഇംപാക്ട്), കോഴിക്കോട് യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ വി.മിത്രൻ (ഗുഡ് കവറേജ് ഓഫ് ഫൈനൽസ്), മലപ്പുറം യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ കെ.എൻ.സജേഷ് (ഫോക്കസ്ഡ് കവറേജ്) എന്നിവർക്കാണു പുരസ്കാരങ്ങൾ.
മനോരമ ന്യൂസ് ചാനലിലെ എൻ.കെ.ഗിരീഷിനും (ടെലിവിഷൻ കവറേജ്) പുരസ്കാരമുണ്ട്. നാളെ കൊച്ചി ഇടപ്പള്ളി ഹോട്ടൽ മാരിയറ്റിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.