ഗൗൺസ്, ബ്ലൗസസ്, ആക്സസറീസ് എവിടെയും തൂവൽസ്പർശം !
Mail This Article
അൽപം ഡ്രാമ വേണമെങ്കിൽ എന്തെങ്കിലും വലുത് തന്നെ വേണം. ഫാഷനെ സംബന്ധിച്ചടത്തോളം ഡ്രാമാറ്റിക് എലമെന്റ് ആണു പ്രധാനം. അതിനേറ്റവും നല്ലത് വലുപ്പം തന്നെ - ബിഗ് ഷോൾഡർ, ബിഗ് കോട്സ്, ബിഗ് ഹാറ്റ്സ്, എല്ലാം വലുപ്പമയം. അതുകൊണ്ടുതന്നെ ഫാഷനിസ്റ്റകളെ ഇംപ്രസ് ചെയ്യിക്കാനെന്ത് എന്ന ചോദ്യത്തിന് വലുപ്പത്തിൽ ചിന്തിക്കുകയാണ് ഡിസൈനർമാർ.
ഉത്തരമെത്തുന്നത് തൂവലുകളുടെ രൂപത്തിലാണ്. വലുപ്പത്തിനൊരു തൂവൽസ്പർശം എന്നതാണ് 2019ന്റെ ഫാഷൻ മന്ത്ര. വസ്ത്രത്തിൽ എവിടെയല്ലാം തൂവൽ ഉൾപ്പെടുത്താം എന്ന ആലോചനയിലാണ് ഡിസൈനർമാരുടെ ഭാവന വിരിയുന്നത്. ട്രൗസറിന്റെ അരികിലും ബ്ലേസറിന്റെ സ്‌ലീവിലും അടിമുടിയഴികിലും വരെ തൂവൽ ഉൾപ്പെടുത്തുന്നുണ്ട്.
ഫെതർ ഫാഷൻ പുതിയ കാര്യമല്ല. ഇതിനു തുടക്കമിട്ട നാൾമുതൽ അതിന്റെ എതിക്സ് ചർച്ചാ വിഷയവുമാണ്. പക്ഷേ ഇക്കുറി തൂവലുകള്‍ ധരിച്ചേക്കാം എന്ന ചിന്തിയിലാണ് ഫാഷൻലോകം. യഥാർഥ തൂവലും ഫോക്സ് തൂവലും റാംപിലേക്കും ഇവന്റുകളിലേക്കും വലിയ രീതിയിൽ തന്നെ എത്തുകയാണ്.
ഈ വര്‍ഷം ഫെതർ ഫാഷൻ തിരിച്ചെത്തിയതിനു പിന്നിൽ മാർക് ജേക്കബിന്റെ സ്പ്രിങ് റൺവേയാണ്. ഗൗൺസ്, ബ്ലൗസസ്, ആക്സസറീസ് എന്നിവയുൾപ്പെടെ തൂവലുകളുടെ കൈപിടിച്ചെത്തിയ ഈ കലക്‌ഷന് ആവശ്യക്കാരേറെയാണ്.