പ്രായം 46, ഫാഷനിസ്റ്റകളുടെ രാജകുമാരി; ഇത് മലൈക സ്റ്റൈൽ
Mail This Article
ഫാഷൻ ഗെയിമിൽ താരസുന്ദരി മലൈക അറോറയ്ക്ക് മികച്ച എതിരാളികൾ ബോളിവുഡിൽ ഇല്ലെന്നു പറയേണ്ടി വരും. മലൈക എന്തു പരീക്ഷിച്ചാലും അതൊരു പുതിയ സ്റ്റൈല്‍ ആയിരിക്കും. 46–ാം വയസ്സിലും അത്രയേറെ കണിശത ഫാഷനിലും ഫിറ്റ്നസിലും താരസുന്ദരി പുലർത്തുന്നുണ്ട്.
ആരാധകരെയും ഫാഷനിസ്റ്റകളെയും അദ്ഭുതപ്പെടുത്തുന്നത് ശീലമാക്കിയ മലൈക വീണ്ടും ഒരു സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ എത്തിയിരിക്കുകയാണ്. മെറ്റാലിക് ഗ്ലേസ് ഉള്ള പിങ്ക് ഡ്രസ്സ് ആണ് മലൈക ധരിച്ചത്. പാരിസ് ഫാഷൻ വീക്കിൽ ശ്രദ്ധ നേടിയ ഷോൾഡർ പാഡ് ആയിരുന്നു ഈ ഡ്രസ്സിലെ പുതുമ. ഇറക്കമുള്ള നെക്‌ലൈനും ഹോട്ട് ലുക്ക് നൽകി. ചെറിയ പഫുകളോടു കൂടിയ ഫുൾ സ്ലീവ് കൈകൾ, ടോപ്പിന്റെ മുകൾ മുതൽ താഴെ വരെ നീളുന്ന സിബ് എന്നിവയും സ്റ്റൈലിഷ് ലുക്ക് നൽകി.
കണ്ണിന് കൂടുതൽ പ്രാധാന്യം കൊടുത്ത്, ചർമത്തിന്റെ തിളക്കത്തിന് പ്രാധാന്യം കൊടുത്തുമുള്ള വജ്ര മോതിരങ്ങളാണ് ആക്സസറൈസ് ചെയ്തത്. ഈ ഹോട്ട് ലുക്ക് ഫാഷൻ ലോകത്തിനും ആരാധകർക്കും ഇഷ്ടമായി.
English Summary : Malaika Arora hot look