‘പാലപ്പൂ മാത്രല്ല’; ഫ്ലോറൽ സ്യൂട്ടിൽ തിളങ്ങി റിയാസ് സലിം

Mail This Article
ബിഗ് ബോസ് മത്സരാർഥി റിയാസ് സലിമിന്റെ ഫോട്ടോഷൂട്ട് വൈറൽ. ഫ്ലോറൽ സ്യൂട്ടിൽ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുന്നത്. സഹമത്സരാർഥിയും ഫൊട്ടോഗ്രഫറുമായ ഡെയ്സി ഡേവിഡ് ആണു ചിത്രങ്ങൾ പകർത്തിയത്.
വിവിധ നിറത്തിലുളള ഫ്ലോറൽ ഡിസൈനുകളാണ് സ്യൂട്ടിന്റെ ഹൈലൈറ്റ്. കറുപ്പ് ഹൈനെക് ഫുൾസ്ലീവ് ടിഷർട്ട് ആണ് ഉള്ളിൽ ധരിച്ചത്. ഒരു മാല ആക്സസറൈസ് ചെയ്തിരുന്നു. ‘പാലപ്പൂ മാത്രല്ല. വ്യത്യസ്തമായ പൂക്കൾ സ്റ്റോക്ക് ഉണ്ട്. ദേ കണ്ടില്ലേ’– എന്നാണ് റിയാസ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. സെലിബ്രിറ്റികള്‍ ഉൾപ്പടെ നിരവധിപ്പേർ റിയാസിന്റെ ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റിയാസ് ജെൻഡർ ന്യൂനപക്ഷത്തിനു വേണ്ടി ശബ്ദമുയർത്തിയാണ് ശ്രദ്ധേയനായത്. കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ്.