സിംപിൾ ലുക്കിൽ അഭിഷേക് ബച്ചൻ ; ശ്രദ്ധ നേടി ഗോൾഡൻ ചെരിപ്പ്

Mail This Article
കോവിഡ് മുക്തനായി തിരിച്ചെത്തിയ അഭിഷേക് ബച്ചൻ വീണ്ടും സജീവമാകുകയാണ്. സംവിധായകൻ ജെ.പി ദത്തയുടേയും നടി ബിന്ദ്യ ഗോസ്വാമിയുടേയും മകളും നിർമാതാവുമായ നിധി ദത്തയുടെ വിവാഹനിശ്ച ചടങ്ങിന് അഭിഷേക് എത്തിയിരുന്നു. വളരെ കുറച്ചുപ്പേരെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ ചടങ്ങില്‍ സിംപിൾ ലുക്കിലായിരുന്നു അഭിഷേക് തിളങ്ങിയത്.
ക്രീം നിറത്തിലുള്ള കുർത്തയും പൈജാമയുമായിരുന്നു വേഷം. ഹെയർ ബാന്റ് സ്റ്റൈലിലായിരുന്നു താരം. എന്നാൽ ഈ സിംപിൾ ലുക്കിലും അഭിഷേകിന്റെ ചെരിപ്പുകൾ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടി.
ഗോൾഡൻ നിറത്തിലുള്ള സ്ലിപ്പുകളാണ് അബുജാനി സന്ദീപ് കോസ്‌ല കലക്‌ഷനിൽ നിന്നുള്ള ഈ ചെരിപ്പിനെ ശ്രദ്ധേയമാക്കുന്നത്. 6000 രൂപയാണ് ചെരിപ്പിന്റെ വില. ഗോൾഡൻ ചെരിപ്പ് ധരിച്ച് അഭിഷേകിന്റെ ഭാര്യ ഐശ്വര്യയും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
English Summary : Abhishek Bachchan Shines in golden sandals