ഊട്ടിയിലേയ്ക്കൊരു സൈക്കിൾ യാത്ര പോരുന്നോ?

Mail This Article
സൈക്കിൾ പ്രേമികൾക്ക് ഊട്ടിയുടെ തണുപ്പിലേയ്ക്ക് സൈക്കിൾ യാത്രയ്ക്ക് അവസരം ഒരുങ്ങുന്നു. സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ പ്രവർത്തിക്കുന്ന സൈക്കിൾ യാത്രികരുടെ കൂട്ടായ്മ പെഡൽ ഫോഴ്സാണ് ഇതിന് അവസരം ഒരുക്കുന്നത്. നെടുമ്പാശേരിയിൽ നിന്ന് ഊട്ടിയിലേക്ക് 500 കിലോമീറ്റർ സൈക്കിൾ യാത്രയാണ് സംഘടിപ്പിക്കുന്നത്. തൃശൂർ, പാലക്കാട് പോയിന്റുകളിൽ നിന്നും ടീമിനൊപ്പം ചേരാവുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലക്കാർക്കും പങ്കെടുക്കാം.
യാത്രയിൽ പങ്കാളികളാകുന്നവർക്കു ടീ-ഷർട്ട്, ഊട്ടിയിൽ ലാമൊണ്ടാന റിസോർട്ടിൽ താമസം, ഭക്ഷണം, സമ്മാനമായി പിഎഫ്കെ ഗ്രീൻ കാർഡ് തുടങ്ങിയവ ലഭിക്കും. 18 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം. പേരു നൽകുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് അവസരം. www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് നൽകാം. വിവരങ്ങൾക്ക് 98475 33898.