ADVERTISEMENT

ടെക് ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന് തരിച്ചടി. കംപ്യൂട്ടർ (പിസി) വിൽപന കുറഞ്ഞതോടെ മൈക്രോസോഫ്റ്റിന്റെ അറ്റാദായം 14 ശതമാനം താഴോട്ട് പോയി. 2023 ന്റെ ആദ്യ പാദത്തിൽ (ജൂലൈ-സെപ്റ്റംബർ കാലയളവിൽ) അറ്റാദായത്തിൽ 14 ശതമാനം കുറവുണ്ടായതായാണ് മൈക്രോസോഫ്റ്റ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ആഗോളതലത്തിൽ പിസി വിൽപന ഇടിഞ്ഞെങ്കിലും വരുമാനം 11 ശതമാനം ഉയർന്നിട്ടുണ്ട്.

 

2023 ന്റെ ആദ്യ പാദത്തിൽ മൈക്രോസോഫ്റ്റ് 5010 കോടി ഡോളർ വരുമാനവും 1760 കോടി ഡോളർ അറ്റാദായവും നേടി. മുൻനിര ടെക് കമ്പനികളെല്ലാം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ഇതാണ് മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ടിലും കാണിക്കുന്നത്. എന്നാൽ, മൈക്രോസോഫ്റ്റ് ക്ലൗഡ് വിഭാഗത്തിൽ നിന്നുള്ള വരുമാനം 24 ശതമാനം വർധിച്ച് 2570 കോടി ഡോളറായി.

 

ഐഡിസിയുടെ കണക്കനുസരിച്ച്, ജൂലൈ-സെപ്റ്റംബർ കാലയളവിൽ മൈക്രോസോഫ്റ്റിന്റെ ആഗോള കയറ്റുമതി മൊത്തം 15 ശതമാനം വർധിച്ച് 7.43 കോടി യൂണിറ്റിലെത്തി. പരമ്പരാഗത പിസി വിപണിയിലെ ഇടിവാണ് അറ്റാദായത്തിലെ നഷ്ടത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ലിങ്ക്ഡ്ഇൻ വരുമാനം 17 ശതമാനം വർധിച്ചപ്പോൾ ഇന്റലിജന്റ് ക്ലൗഡ് വരുമാനം 20 ശതമാനം വർധിച്ച് 2030 കോടി ഡോളറായി വർധിച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചു.

 

എക്ബോക്സ് കണ്ടെന്റിന്റെയും സേവനങ്ങളുടെയും വരുമാനം 3 ശതമാനം കുറഞ്ഞപ്പോൾ ഉപകരണങ്ങളുടെ വരുമാനം 2 ശതമാനം വർധിച്ചു. എക്സ്ബോക്സ് സീരീസ് എസ് വാങ്ങുന്നവരിൽ പകുതിയോളം പേരും പുതിയ ഉപഭോക്താക്കളാണെന്ന് മൈക്രോസോഫ്റ്റ് മേധാവി നദെല്ല പറഞ്ഞു.

 

English Summary: Microsoft’s net profits down 14% as PC sales decline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com