435 വർഷം മുൻപ് വൃശ്ചികം 28നാണ് മേൽപത്തൂർ നാരായണ ഭട്ടതിരിപ്പാട് നാരായണീയം എന്ന ഭക്തികാവ്യം എഴുതി പൂർത്തിയാക്കി ഭഗവാനു മുന്നിൽ സമർപ്പിച്ചത് എന്നാണു വിശ്വാസം.
എല്ലാ കൊല്ലവും വൃശ്ചികമാസം 28 ന് നാരായണീയദിനമായി ആചരിക്കുന്നു. ശ്രീമദ് ഭാഗവതത്തിന്റെ സാരസർവസ്വമായ നാരായണീയം എന്ന ഭക്തികാവ്യത്തിന് ഏതു കാലത്തും പ്രസക്തിയുണ്ട്. എന്നാൽ, നാരായണീയത്തിന്റെ പ്രധാന സന്ദേശം ആയുരാരോഗ്യസൗഖ്യം ആയതിനാൽ അതിന് ഏറെ പ്രസക്തിയുണ്ട്.
രോഗമുക്തിക്കു വേണ്ടിയുള്ള പ്രാർഥനകളാണ് നാരായണീയത്തിലുടനീളം നിറഞ്ഞുനിൽക്കുന്നത്. ഇന്നത്തെ ലോകത്തിന്റെ പ്രാർഥനകളും രോഗമുക്തിയും ആയുരാരോഗ്യ സൗഖ്യവും തന്നെ. അതുകൊണ്ടുതന്നെയാണ് എന്നും പ്രസക്തമായ നാരായണീയം വളരെയേറെ പ്രസക്തമാകുന്നത്.