Activate your premium subscription today
ശ്രീകുമാർ വി.എസ്. എഴുതുന്ന പാൻ ഇന്ത്യൻ പശ്ചാത്തലത്തിലുള്ള താന്ത്രിക് നോവൽ – ലജ്ജാഗൗരി
അരവിന്ദ് കായകൽപ്പസേവ തുടങ്ങി. ക്ഷീണം കുറഞ്ഞവന്നു. നഷ്ടപ്പെട്ട വിശപ്പ് ചില നേരങ്ങളിൽ വയറ്റിൽ ആളി. രുചികരമായ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതായി സ്വപ്നം കണ്ടു. ദിവസം ചെല്ലുന്തോറും ശരീരം വേഗത്തിൽ പുഷ്ടിപ്പെട്ടുവന്നു. കൊഴിഞ്ഞുപോയ മുടികളുടെ സ്ഥാനത്ത് പുതിയവ മുളച്ചു. കൈകാലുകളിലെ ആൺ മാംസപേശികൾ മൃദുമേദസായി
നാല്പത്തിയേഴാം വയസില്‍ ഛദ്ദയില്‍ ഉണര്‍ന്ന ലോകകൗതുകങ്ങളെ കവിത ശമിപ്പിച്ചു. അടുത്ത മൂന്നുവര്‍ഷം കവിതയുടെ പഠനത്തിനും പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിനും അയാള്‍ നിര്‍ലോഭം സാമ്പത്തിക സഹായം നല്കി. ഹ്രസ്വമായിരുന്നു ആ ബന്ധം. കവിതയുടെ സൗന്ദര്യം സ്വന്തമാക്കി വയ്ക്കാന്‍ ഛദ്ദയോ അത്യാവശ്യത്തിനല്ലാതെ അയാളുടെ പണം കൈക്കലാക്കാന്‍ കവിതയോ ശ്രമിച്ചില്ല. കുരുക്കുകളില്ലാത്ത ഒരു വൈകാരിക വിനിമയം.
ഉര്‍വരതയുടെ ദേവതയാണ് ലജ്ജാഗൗരി. അതിപ്രാചീനയായ അമ്മദൈവം. വേദങ്ങള്‍ക്ക് മുമ്പേയുള്ളവള്. പ്രസവിക്കാന്‍ ഒരുങ്ങുന്ന നിലയിലാണ് കാണാറ്. കുട്ടികളില്ലാത്തവര്‍ സന്താനഭാഗ്യത്തിന് ദേവിയുടെ അനുഗ്രഹം തേടുന്നു.
അരവിന്ദ് മുകളേത്ത് തറവാടിന്റെ ഗേറ്റ് കടന്നത് ശ്യാമള ടീച്ചറെ ദഹിപ്പിക്കാന്‍ വെട്ടിയ മാവ് വീണ ശബ്ദം കേട്ടുകൊണ്ടാണ്.ചാരുകസാരയില്‍ നിർവികാരതയോടെ കിടന്ന അച്ഛനു പിന്നില്‍ ആശച്ചേച്ചിയുടെ ചെറിയ കുട്ടികള്‍ മരണമെന്നതിന്റെ അര്‍ഥം മനസിലാവാതെ ഒാടിക്കളിക്കുന്നു. അകത്ത് അറവാതിലിനു മുന്നില്‍ ശ്യാമള ടീച്ചറുടെ
രാഖിയെ രണ്ടുപേര്‍ ചേര്‍ന്ന് ഷെഡിനകത്തേക്ക് എടുത്തുകൊണ്ടുപോയി. വായില്‍ തുണിതിരുകിയിട്ടുണ്ട്. പുറത്തേക്ക് പോവാത്ത അലര്‍ച്ചകൊണ്ട് അവളുടെ തൊണ്ട വിങ്ങി.
കാമാഖ്യ എക്സ്പ്രസ് ബിഹാറിലെ ഹാജിപൂർ സ്റ്റേഷനിൽ സിഗ്നൽകാത്ത് കിടക്കാൻതുടങ്ങിയിട്ട് കാൽമണിക്കൂർ ആയിക്കാണണം. അരവിന്ദിന് നന്നായി വിശന്നു. പ്ലാറ്റ്ഫോമിലെ ലഘുഭക്ഷണ ശാലയിൽനിന്ന് ലിട്ടി ചോഖ വാങ്ങി. ബിഹാറിന്റെ തനത് ഭക്ഷണമാണ് ആട്ടമാവിൽ ഗരംമസാലക്കൂട്ട് നിറച്ച് നെയ്യൊഴിച്ച് കനലിൽ ചുട്ടെടുക്കുന്ന ലിട്ടി ചോഖ.
ഹോട്ടല്‍ മുറിയിലെത്തി വീണ്ടുമൊന്ന് ഉറക്കം പിടച്ചതാണ്, രാഖി അരവിന്ദിന്റെ ഫോണുമായി ഒാടിവന്നു. ‘അരവിന്ദ് നിന്നെ അമ്മ വിളിക്കുന്നു’ അവളോട് മിണ്ടെരുതെന്ന് ആംഗ്യംകാട്ടി ഫോണ്‍ അറ്റന്‍ഡ്ചെയ്തു. ‘അരവിന്ദാ നീ ഇന്ന് എപ്പോള്‍ വരും. എനിക്ക് ശ്വാസം മുട്ടല്‍ കൂടുതലാണ്. കാലിലെ നീരും കുറയുന്നില്ല. എറണാകുളത്ത്
ക്ലാസ്മേറ്റായ അനുവിന്റെ വിവാഹം കൂടി കഴിഞ്ഞതോടെ അടുത്ത സുഹൃത്തുക്കളിൽ അരവിന്ദും രാഖിയും മാത്രമായി അവിവാഹിതര്‍. തിരുവനന്തപുരത്ത് വച്ച് നടന്ന അനുവിന്റെ കല്യാണത്തിനിടെ അരവിന്ദിന്റെയും രാഖിയുടേയും ഇതുവരെ നടക്കാത്ത വിവാഹമായിരുന്നു പ്രധാന സംഭാഷണ വിഷയം. കോഴ്സ് കഴിഞ്ഞു മൂന്നുവര്‍ഷമായി. അരവിന്ദിന്റെ
Results 1-8