Activate your premium subscription today
ആലപ്പുഴ∙ ഇടവിട്ടുള്ള മഴയും മണ്ണിന്റെ ലഭ്യതക്കുറവും കാരണം ജില്ലയിലെ ദേശീയപാത നിർമാണം ഇഴയുന്നു. ഡിസംബറോടെ 60% പണികൾ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും ഒരു റീച്ചിലും അത്രയും പുരോഗതി വന്നിട്ടില്ല. നിർമാണം തുടങ്ങുമ്പോഴത്തെ കരാർ പ്രകാരം അടുത്ത വർഷം ഡിസംബറിൽ ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ പണി വൈകുന്നതിനാൽ നിശ്ചിത സമയത്തു പൂർത്തിയാക്കാനാകുമോയെന്ന് ആശങ്കയുണ്ട്.
തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാതയുടെ 48% നിർമാണം പൂർത്തിയായി. ഉയരപ്പാതയിൽ ആകെയുള്ള 354 തൂണുകളിൽ 290 എണ്ണത്തിന്റെയും നിർമാണം പൂർത്തിയായി. തൂണുകൾക്കു മുകളിൽ 702 ഗർഡറുകളാണ് ഇതുവരെ സ്ഥാപിച്ചത്. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ, അരൂർ എന്നിവിടങ്ങളിൽ ഗർഡറുകൾക്കു മുകളിൽ തട്ട് കോൺക്രീറ്റിങ്ങും തുടങ്ങി.
തുറവൂർ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി പാതയോരത്തെ കാന നിർമാണം വൈകാൻ സാധ്യത. തുറവൂർ മുതൽ അരൂർ വരെ 12.75 കിലോമീറ്റർ പാതയിൽ ഇരുവശങ്ങളിലുമായി അടുത്ത കാലവർഷത്തിനു മുൻപ് കാന നിർമാണം പൂർത്തിയാക്കാനാണു ദേശീയപാത വിഭാഗം ഉദ്ദേശിച്ചിരുന്നത്. ചെറുമഴ പെയ്താൽ കുത്തിയതോട്, കോടംതുരുത്ത്, എരമല്ലൂർ,
തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി തുറവൂർ ജംക്ഷന് തെക്കുവശം നിർമിക്കുന്ന അവസാനത്തെ തൂണിന്റെയും റാംപിന്റെയും ജോലികൾ ആരംഭിച്ചു. പറവൂർ മുതൽ തുറവൂർ വരെയും, തുറവൂർ ജംക്ഷൻ തുടങ്ങി അരൂർ ബൈപാസ് കവലവരെയും 2 റീച്ചുകളിലായാണ് ജോലി നടക്കുന്നത്. ഇതിനായി തുറവൂർ ജംക്ഷനിൽ നിന്നു തെക്കോട്ടുള്ള
തുറവൂർ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിലെ എരമല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് വലിയ കോൺക്രീറ്റ് കട്ട വീണ സംഭവത്തിൽ പൊലീസ് കേസെടുത്തു. 24ന് രാത്രിയായിരുന്നു അപകടം. കാറോടിച്ചിരുന്ന ഫ്രീലാൻസ് ഫൊട്ടോഗ്രഫർ ചാരുംമൂട് താമരക്കുളം നീതു നിവാസിൽ നിതിൻ എസ്. കുമാർ (26)
അരൂർ ∙ തുറവൂർ – അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ എരമല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് ഭീമൻ കോൺക്രീറ്റ് കട്ട വീണു. കാറോടിച്ചു കൊണ്ടിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച രാത്രി 10നാണ് സംഭവം. ഫ്രീലാൻസ് ഫൊട്ടോഗ്രഫറായ കായംകുളം ചാരുംമൂട് നീതു നിവാസിൽ നിതിൻ കുമാർ
തുറവൂർ∙ ദേശീയപാതയിൽ തുറവൂർ– ഒറ്റപ്പുന്ന ഭാഗത്ത് അപകടങ്ങളുടെ പെരുമഴ. 8 കിലോമീറ്ററിൽ 3 ദിവസത്തിനകം പൊലിഞ്ഞത് 3 ജീവൻ. ദേശീയപാത വികസനത്തിന്റെ ജോലി നടക്കുന്നതിന്റെ ഭാഗമായി റോഡിലെ വഴിവിളക്കുകൾ ഇല്ലാതായതോടെ മതിയായ സുരക്ഷാ സംവിധാനം ഒരുക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. ദേശീയപാത വികസനത്തിന്റെ ഭാഗമായി ജോലി
തുറവൂർ∙ നിലംപതിച്ച പൈലിങ് യന്ത്രത്തിന്റെ ഇരുമ്പ്ദണ്ഡ് നീക്കുന്ന ജോലി തുടങ്ങി. ഉയരപ്പാത നിർമാണത്തിന് തൂണുകൾ സ്ഥാപിക്കാൻ ഭൂമി തുരക്കുന്ന യന്ത്രത്തിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് കഴിഞ്ഞ സെപ്റ്റംബർ 8ന് രാത്രിയിലാണ് റോഡിനു കുറുകെ വീണത്. ചന്തിരൂർ പാലത്തിന്റെ തെക്കുഭാഗത്തെ അപ്രോച്ച് റോഡിനു കുറുകെയാണ് സംഭവമുണ്ടായത്. പൈലിങ്ങിനായി കുഴിയെടുത്ത സ്ഥലത്തോടു ചേർന്ന് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഇരുമ്പ് ദണ്ഡ് നീക്കാനുള്ള ജോലിയുടെ ഭാഗമായി ഇന്നലെ ഗതാഗതനിയന്ത്രണം ഉണ്ടായി.
അരൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഭൂമി തുരന്ന് 352 തൂണിന്റെ പൈലിങ്ങും പില്ലറുകളുടെ നിർമാണവും പൂർത്തിയായി. തീരാനുള്ളത് റാംപിന്റെ തൂണുകളുടെ പൈലിങ് മാത്രം.അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിലാണ് ഒറ്റത്തൂണിൽ നിർമിക്കുന്ന ഉയരപ്പാത വരുന്നത്. 352 തൂണുകളാണ് അരൂർ മുതൽ തുറവൂർ
അരൂർ∙അരൂരിൽ ഉയരപ്പാത നിർമാണ കേന്ദ്രത്തിൽ തീപിടിത്തം.ആളപായമില്ല. അരൂരിൽ സൗത്ത് പെട്രോൾ പമ്പിന് തെക്കുവശമുള്ള അബാദ് കോൾഡ് സ്റ്റോറജിനു മുന്നിലെ 69-ാം നമ്പർ ഉയരപ്പാത തൂണിന്റെ ഭാഗത്താണ് ഇന്നലെ രാവിലെ പത്തരയോടെ തീപിടിത്തം ഉണ്ടായത്. ഉയരപ്പാത നിർമാണത്തിന് ഉപയോഗിക്കുന്ന മോട്ടറുകളും മറ്റും ഉപകരണങ്ങളും
Results 1-10 of 100