Activate your premium subscription today
ബെംഗളൂരു∙ മൊബൈൽ അടിമത്തം കാരണം ക്ലാസിൽ പോകാത്തതിന്റെ പേരിൽ ഒൻപതാം ക്ലാസുകാരനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകൻ തേജസ്സ് അസുഖബാധിതനായി മരിച്ചതാണെന്ന് അയൽക്കാരോട് പറഞ്ഞ് അച്ഛൻ രവികുമാർ തിടുക്കപ്പെട്ട് സംസ്കാരം നടത്താൻ ശ്രമിച്ചു.
ബെംഗളൂരു ∙ അമിതകൂലി ഈടാക്കൽ, മോശം പെരുമാറ്റം എന്നീ പരാതികൾ യാത്രക്കാരിൽ നിന്ന് ഉയർന്നതോടെ വിമാനത്താവള റൂട്ടിലോടുന്ന വെബ് ടാക്സി ഡ്രൈവർമാർക്ക് പൊലീസ് ബോധവൽക്കരണ ക്ലാസ് നൽകി. ബുക്ക് ചെയ്യുമ്പോൾ കാണിക്കുന്നതിനേക്കാൾ കൂടുതൽ പണം ഈടാക്കുന്നതും വിസമ്മതിക്കുന്നവരോടു മോശമായി പെരുമാറുന്നതും പതിവായ
ബെംഗളൂരു ∙ സിൽക്ക്ബോർഡ്–ഹെബ്ബാൾ 18 കിലോമീറ്റർ തുരങ്ക റോഡ് നിർമാണം 2025 ജനുവരിയിൽ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. 16,500 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ആറുവരിപ്പാതയ്ക്കായി വിശദപദ്ധതിരേഖ തയാറാക്കിയിട്ടുണ്ട്. സാധാരണ റോഡുകളും മേൽപാലങ്ങളും നിർമിക്കാനായി ഭൂമി
ബെംഗളൂരു ∙ വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും പുണ്യമാസത്തിനു ഇന്നു തുടക്കം. വൃശ്ചികത്തിൽ കലിയുഗ വരദനായ അയ്യപ്പന്റെ ദർശനത്തിനായി മാലയിട്ട് മല ചവിട്ടുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ജാലഹള്ളി, എച്ച്എഎൽ, വിജനപുര ഉൾപ്പെടെ തിരക്കേറിയ അയ്യപ്പക്ഷേത്രങ്ങളിൽ വിശേഷാൽ
ബെംഗളൂരു ∙ വ്രതശുദ്ധിയുടെ ശരണമന്ത്രങ്ങളുമായി മണ്ഡലകാലത്തിന് 16ന് തുടക്കമാകും. നഗരത്തിലെ അയ്യപ്പ ക്ഷേത്രങ്ങൾ പ്രത്യേകചടങ്ങുകൾക്ക് ഒരുങ്ങി. മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനുമുള്ള വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പ്രത്യേക പൂജകളും കലാപരിപാടികളും ഉൾപ്പെടെ നടക്കും.
ബെംഗളൂരു∙ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ഹൈവേയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും കൂടിയതോടെ പരിഷ്കാരങ്ങളുമായി ദേശീയപാത അതോറിറ്റിയും (എൻഎച്ച്എഐ) ട്രാഫിക് പൊലീസും. മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വിളിച്ചു ചേർത്ത യോഗത്തിൽ പ്രശ്നപരിഹാരത്തിനു കർമപദ്ധതി രൂപീകരിക്കാൻ തീരുമാനിച്ചു.പ്രതിരോധ വകുപ്പിന്റെ
ബെംഗളൂരു∙ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ലഗേജ് സൂക്ഷിക്കുന്നതിന് ഡിജിറ്റൽ സ്മാർട്ട് ക്ലോക്ക് റൂം സൗകര്യം ആരംഭിച്ചു. മജസ്റ്റിക് കെംപെഗൗഡ ഇന്റർചേഞ്ച്, ചിക്ക്പേട്ട്, ബെന്നിഗനഹള്ളി സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ലോക്കർ സൗകര്യം ലഭ്യമാക്കിയത്. ഇടത്തരം ലോക്കറിന് 6 മണിക്കൂറിന് 70 രൂപയും വലിയ ലോക്കറിന്
∙ ബയ്യപ്പനഹള്ളി ടെർമിനൽ –രുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ (06084, ബുധനാഴ്ചകളിൽ മാത്രം) നവംബർ 20,27, ഡിസംബർ 4,11,18,25,ജനുവരി 1,8,15,22,29 ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.45ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും. ∙ കൊച്ചുവേളി–ബയ്യപ്പനഹള്ളി സ്പെഷൽ (06083, ചൊവ്വാഴ്ചകളിൽ
ഇരിട്ടി ∙ മൈസൂരു – ബെംഗളൂരു റൂട്ടിൽ നള്ളങ്കട്ടയിൽ മലയാളികുടുംബം സഞ്ചരിച്ച കാറിൽ കർണാടക ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. 4 പേർക്കു പരുക്കേറ്റു. കാർ ഓടിച്ച ഇരിട്ടി മണിക്കടവ് ശാന്തിനഗർ സ്വദേശി കെ.ടി.ഗിരീഷാണ് (48) മരിച്ചത്. കൊളക്കാട് രാജമുടി സ്വദേശികളായ ചൊള്ളംപുഴ ബൈജു, ഭാര്യ ബിൻസി, മക്കളായ ആക്ഷയ്,
ബെംഗളൂരു ∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്ക്കു (ഇസ്റോ) വേണ്ടി ചെലവിടുന്ന ഒരു രൂപ, സമൂഹത്തിനു രണ്ടര രൂപയായി തിരിച്ചുകിട്ടുമെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നതായി ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. കർണാടക റസിഡൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി സംഘടിപ്പിച്ച ശാസ്ത്ര സംഗമത്തിൽ വിദ്യാർഥികളുമായി
Results 1-10 of 1760