Activate your premium subscription today
Sunday, Mar 23, 2025
വസതിയോടു ചേർന്നുള്ള സ്റ്റോർ റൂമിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം ശക്തമായി നിഷേധിച്ച് ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ. സ്റ്റോർ റൂമിൽ താനോ കുടുംബമോ പണം സൂക്ഷിച്ചിട്ടില്ലെന്നും ആ മുറി തന്റെ പ്രധാന വസതിയിൽനിന്നു വേറിട്ടാണു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ ആളുകൾക്കു പ്രവേശിക്കാനും ഉപയോഗിക്കാനും കഴിയുന്ന മുറിയാണ് അതെന്നും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയ്ക്കു നൽകിയ വിശീകരണത്തിൽ ജഡ്ജി യശ്വന്ത് വർമ ചൂണ്ടിക്കാട്ടി.
മൈസൂരു രാജീവ് നഗർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് (50) കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന് (37) 13 വർഷവും 9 മാസവും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയും ഷൈബിന്റെ മാനേജറുമായ വയനാട് ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീന് (39) 8 വർഷവും 9 മാസവും ഷൈബിന്റെ കൂട്ടാളിയായ ആറാം പ്രതി നിലമ്പൂർ നടുതൊടിക നിഷാദിന് (32) 5 വർഷവും 9 മാസവും മഞ്ചേരി അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.
തിരുവനന്തപുരം∙ നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരായ കേസ് വിചാരണക്കോടതിക്ക് കൈമാറി. നിലവിൽ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഇത്തരം കേസുകളുടെ വിചാരണ പരിഗണിക്കുന്നത് ജില്ലാ കോടതികളാണെന്നതു കണക്കിലെടുത്താണ് കേസ് കൈമാറിയത്.
പാലക്കാട്∙ കേരളത്തിന്റെ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പാലക്കാട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാതയിൽ സംസ്ഥാന സർക്കാരിന് താൽപര്യമുണ്ട്.
കൊല്ലം∙ മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണു കൊല്ലം സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ പിടിയിലായത്. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.
വ്യാഴാഴ്ച തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന അറിയിച്ചു. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് ഒസാമ തബാഷ്. ഇസ്രയേൽ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
താമരശ്ശേരി ∙ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. അരയേറ്റുംചാലിൽ സ്വദേശി ഫായിസിന് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് വയറ്റിൽ എംഡിഎംഎ കണ്ടെത്തിയത്.
തൃശൂർ ∙ കുന്നംകുളം പെരുമ്പിലാവ് കൊലപാതകത്തിൽ മുഖ്യപ്രതി ലിഷോയ് പൊലീസ് പിടിയിൽ. കൊലപാതകത്തിനു പിന്നാലെ ലിഷോയ് ഒളിവിൽ പോയിരുന്നു. സംഭവത്തിൽ പെരുമ്പിലാവ് സ്വദേശി നിഖിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ നാലു പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം.
മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളം ഇരട്ടിയായി വർധിപ്പിക്കുന്ന ബിൽ കർണാടക നിയമസഭ പാസാക്കി. ഇതോടെ മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയിൽനിന്നു 1.5 ലക്ഷം രൂപയായി. മന്ത്രിമാരുടേത് 60,000 രൂപയിൽനിന്നു 1.25 ലക്ഷം രൂപയായും എംഎൽഎമാരുടെയും എംഎൽസിമാരുടെയും ശമ്പളം 40,000 രൂപയിൽനിന്നു 80,000 രൂപയായും ഉയർത്തിയിട്ടുണ്ട്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.