Activate your premium subscription today
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ തട്ടിക്കൊണ്ടുപോയ മെയ്തെയ് വിഭാഗത്തിൽപ്പെട്ട ആറുപേരിൽ ഒരു സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയതായി വിവരം. ജിരി പുഴയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി അസമിലെ സിൽച്ചറിൽ എത്തിച്ചു. തട്ടിക്കൊണ്ടുപോയവരിൽപ്പെട്ടവരാണ് ഇവരെന്നു സൂചനയെങ്കിലും ഔദ്യോഗിക സഥിരികീരണമില്ല.
കൊൽക്കത്ത ∙ മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ 6 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കൂടി പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അക്രമങ്ങൾ ഉണ്ടായ ജിരിബാമും പ്രത്യേക സൈനികാധികാര നിയമത്തിനു കീഴിലാക്കി. വാറന്റില്ലാതെ റെയ്ഡ് നടത്തുന്നതിനും ആവശ്യമെങ്കിൽ വെടിവയ്പു നടത്തുന്നതിനും സൈന്യത്തിനും കേന്ദ്ര സേനയ്ക്കും അധികാരം നൽകുന്നതാണ് അഫ്സ്പ.
കൊച്ചി ∙ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ് കുമാർ 2019 ജൂൺ 21 ന് കസ്റ്റഡി മർദനത്തെ തുടർന്നു മരിച്ചെന്നാണു കേസ്. ഇടുക്കി ജില്ലയിൽ നിയമനം നൽകരുതെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ്. പ്രതികളായ എസ്ഐ കെ.എ.സാബു, എഎസ്ഐ സി.ബി. റെജിമോൻ, സിപിഒ എസ്.നിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ് ആന്റണി എന്നിവരെ തിരിച്ചെടുക്കാനാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം.മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.2019 ജൂൺ 26 മുതൽ ഇവർ സസ്പെൻഷനിലാണ്.
വാഷിങ്ടൻ ∙ വാക്സീൻ വിരോധിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയാക്കാൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു. അമേരിക്കയെ വീണ്ടും ആരോഗ്യത്തിലേക്കെത്തിക്കാൻ ആർഎഫ്കെ സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, നിയമനത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ആരോഗ്യവിദഗ്ധരിൽനിന്ന് ഉയരുന്നത്. കെന്നഡിക്ക് മുൻ പരിചയമില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ രാജ്യത്തെ ആരോഗ്യരംഗത്തെ പിന്നോട്ടടിക്കുന്നതാണെന്നും അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ (എപിഎച്ച്എ) കുറ്റപ്പെടുത്തി. വാർത്ത പുറത്തുവന്നതോടെ, വാക്സീൻ നിർമാണ കമ്പനികളുടെ ഓഹരിവില ഇടിഞ്ഞു. യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്.കെന്നഡിയുടെ സഹോദരപുത്രനാണ് റോബർട്ട്.
ടോക്കിയോ ∙ ജപ്പാനിലെ മുതിർന്ന രാജകുടുംബാംഗമായ യുറീകൊ രാജകുമാരി 101–ാം വയസ്സിൽ അന്തരിച്ചു. മുൻ ചക്രവർത്തി ഹിരോഹിതോയുടെ ഇളയസഹോദരൻ മികാസ രാജകുമാരന്റെ പത്നിയാണ്. രണ്ടാം ലോകയുദ്ധ കാലത്ത് യുഎസ് ബോംബ് വർഷത്തിൽ വീടു തകർന്നതിനെത്തുടർന്ന് താൽക്കാലിക അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന യുറീകൊ, ഭർത്താവിന്റെ ചരിത്രഗവേഷണത്തിനു പിന്നിലെ കരുത്തായിരുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു. നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുകയും യുദ്ധങ്ങളെ വെറുക്കുകയും ചെയ്തിരുന്ന മികാസ രാജകുമാരൻ 100–ാം വയസ്സിലാണു മരിച്ചത്. യുറീകൊയുടെ വിയോഗത്തോടെ രാജകുടുംബത്തിൽ 4 പുരുഷൻമാരടക്കം 16 പേർ മാത്രമാണ് അവശേഷിക്കുന്നത്. ജപ്പാനിലെ നിയമപ്രകാരം പുരുഷൻമാർക്കു മാത്രമേ ചക്രവർത്തിയാകാൻ കഴിയൂ.
പാലാ ∙ മുനമ്പം വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നിലപാട് തുറന്നുപറയണമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത മുനമ്പം വിഷയത്തിൽ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കണം. കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ) ജനറൽ ബോഡി യോഗം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് ക്രൈസ്തവർ ഉൾപ്പെടെ ഇപ്പോഴും രാജ്യത്തു വിവേചനം നേരിടുന്നുണ്ടെന്നും ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതി അവർക്ക് അന്യമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ സിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി ∙ വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ–ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ഉരുണ്ടുകളിക്കുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) ബാക്കിയുണ്ടെന്നാണ് ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്.
തിരുവനന്തപുരം ∙ ഇ.പി.ജയരാജന്റെ ‘ആത്മകഥ’യിലെ പരാമർശങ്ങൾ പാർട്ടി നേതൃത്വത്തിൽ സജീവ ചർച്ചയായി. ആത്മകഥയിലെ പുറത്തുവന്ന ഭാഗത്തെ ഇ.പി കയ്യൊഴിഞ്ഞെങ്കിലും നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ അമർഷം വ്യക്തം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിലും വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിലുമാണ് നേതൃത്വം നീതി കാട്ടിയില്ലെന്നു ജയരാജൻ പറഞ്ഞുവയ്ക്കുന്നത്.
കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിട്ട് ഒരു മാസം പിന്നിട്ടിട്ടും തുടക്കം മുതലേ ഉയർന്ന ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾക്കെതിരെ കടുത്ത വിമർശനം ഉയർന്നപ്പോൾ കേസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഏൽപിച്ചെങ്കിലും ദുരൂഹതകൾ ബാക്കി. എഡിഎമ്മിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താൻ എസ്ഐടി പത്തനംതിട്ടയിൽ ചെന്നത് ഇന്നലെ മാത്രമാണ്. അതേസമയം എഡിഎമ്മിനെ തെറ്റുകാരനായി ചിത്രീകരിക്കും വിധമുള്ള വിവരങ്ങൾ പല കോണുകളിൽ നിന്നായി ഇടയ്ക്കിടെ പുറത്തുവരുന്നുമുണ്ട്.
പത്തനംതിട്ട ∙ കാരുവള്ളിൽ വീട്ടിൽ സങ്കടത്തിന്റെ കാർമേഘം പെയ്തൊഴിഞ്ഞിട്ടില്ല. നാടിനും വീടിനും പ്രിയങ്കരനായ നവീൻ ബാബുവിന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകാതെ തളർന്നിരിക്കുന്ന കുടുംബത്തിന് ആശ്വാസമായി പ്രിയപ്പെട്ടവരുടെ സ്നേഹവാക്കുകൾ മാത്രം. കണ്ണൂർ എഡിഎം കെ.നവീൻ ബാബു വിട വാങ്ങിയിട്ട് ഇന്ന് ഒരുമാസം.
Results 1-10 of 10000