Activate your premium subscription today
Monday, Apr 21, 2025
പത്തനംതിട്ട∙ കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള വനം സെക്ഷൻ ഓഫിസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിഎഫ്ഒ, റേഞ്ച് ഓഫിസർ എന്നിവരെ സ്ഥലം മാറ്റാനും നിർദേശമുണ്ട്. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ആർ.കമലാഹറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പത്തനംതിട്ട ∙ തുറിച്ചു നോക്കിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ബിജെപിയിൽ നിന്ന് അടുത്തിടെ ഡിവൈഎഫ്ഐയിൽ എത്തിയവർ ഡിവൈഎഫ്ഐയുടെ മലയാലപ്പുഴയിലെ യൂണിറ്റ് ഭാരവാഹികളെ മർദിച്ചെന്നാണ് പരാതി.
വിശാലമായ പാടശേഖരത്തിൽനിന്നു വീശിയടിക്കുന്ന കാറ്റിൽ ഇളകിയാടുന്ന ആലിലകൾ. പ്രഭാത കിരണങ്ങളുടെ തലോടലേറ്റ് വിടർന്നു നിൽക്കുന്ന താമരപ്പൂക്കള്. തെറ്റിപ്പൂക്കളും ചെമ്പകവും ചിരിച്ചു നിൽക്കുന്ന പൂങ്കാവനത്തിൽ കാളിയനു മുകളിൽ നൃത്തമാടുന്ന കണ്ണൻ. അന്തരീക്ഷമാകെ നിറയുന്നത് ഭക്തിയുടെ കർപ്പൂര ഗന്ധം... തൂക്കുവിളക്കിൽ മിഴിവാർന്നു കത്തുന്ന തിരിനാളം... എങ്ങും നിറയുന്നത് കണ്ണനോടുള്ള അകമഴിഞ്ഞ ഭക്തി മാത്രം. പറഞ്ഞു വരുന്നത് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തെക്കുറിച്ചാണ്. കണ്ണനെ ഒരുനോക്കു കാണാൻ ഇവിടെയെത്തുന്ന ഭക്തരെ കാത്തിരിക്കുന്നത് വിവിധ വർണങ്ങളിൽ വരിവരിയായി തൂക്കിയിട്ടിരിക്കുന്ന ഉറികളുടെ വിസ്മയക്കാഴ്ചയാണ്. വർണക്കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ഉറികൾ പല വലുപ്പത്തിലുമുണ്ട്. അവയിൽ പലതിലും കണ്ണന്റെ ചിത്രങ്ങളും വരച്ചു ചേർത്തിരിക്കുന്നു. ഈ ഉറികളോരോന്നും ഭക്തരുടെ ഉദ്ദിഷ്ടകാര്യസിദ്ധിക്കുള്ള അകമഴിഞ്ഞുള്ള സമർപ്പണമാണ്. എന്താണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകതകൾ?
ആറന്മുള ∙ നീർവിളാകം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു 101 കലാകാരന്മാർ അവതരിപ്പിച്ച സോപാന സംഗീതം ഭക്തലക്ഷങ്ങളെ ആനന്ദത്തിൽ ആറാടിച്ചു. സോപാന സംഗീത വിദ്വാൻ ഏലൂർ ബിജുവും സംഘവുമാണ് സംഗീത പരിപാടി അവതരിപ്പിച്ചത്. 101 സോപാനസംഗീത കലാകാരന്മാർ ഇടയ്ക്കയിലെ അമൃത തന്തുക്കളിൽ ദേവസംഗീതം ചാലിച്ചു
പത്തനംതിട്ട∙ മൊബൈൽ ഫോണിലും കംപ്യുട്ടറിനു മുന്നിലും അവധിക്കാലത്തെ തളച്ചിടാതെ മണ്ണിലേക്ക് ഇറങ്ങി കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ ആഹ്വാനം ചെയ്ത് പത്തനംതിട്ട ജില്ലാ കലക്ടകർ പ്രേം കൃഷ്ണൻ. രണ്ടു മാസത്തെ വേനലവധി ആരംഭിച്ച ഘട്ടത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലക്ടറുടെ ആഹ്വാനം. മറ്റെല്ലാ ലഹരിയേയും മറന്ന് ഈ പുതിയ ലഹരിയെ ഉൾക്കൊള്ളാനും കലക്ടർ പറയുന്നു. കളിസ്ഥലങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാനും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ എത്തുമെന്നും കലക്ടർ ഉറപ്പു നൽകി.
ഗ്യാനേഷ് കുമാറിനെ പരിചയപ്പെടുന്നതു തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. ആഗ്ര സ്വദേശിയായ അദ്ദേഹം അന്ന് അടൂർ ആർഡിഒയും സബ് കലക്ടറും ആയിരുന്നു. ഐഎഎസ് ലഭിച്ചശേഷമുള്ള ആദ്യകാല പോസ്റ്റിങ്. എറണാകുളത്തെ ഒരു കേസുമായി (വ്യക്തിപരമല്ല) ബന്ധപ്പെട്ട ചില രേഖകൾ ആർഡി ഓഫിസിൽ നിന്ന് എത്തേണ്ടിയിരുന്നു. കോടതി നിർദേശിച്ചിട്ടും അവ എത്തിച്ചില്ല. ആർഡി ഓഫിസിലെ ഒരു തൽപര കക്ഷി ഫയൽ ‘ചവിട്ടിപ്പിടിച്ച’തായിരുന്നു കാരണം. അന്ന് മനോരമയുടെ പത്തനംതിട്ട ജില്ലാ ലേഖകനായിരുന്ന ഞാൻ ഗ്യാനേഷിനെ കണ്ട് സംസാരിച്ചു. അതായിരുന്നു തുടക്കം. അന്നുതന്നെ അത്യാവശ്യം നന്നായി മലയാളം പറഞ്ഞിരുന്നു ഗ്യാനേഷ്. സ്പീഡ്– അതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആർഡി ഓഫിസിലെ സൂപ്രണ്ടിനെ വിളിച്ചു ഗ്യാനേഷ് പറഞ്ഞു: നാളെ രാവിലെ ആ ഫയൽ കോടതിയിലെത്തണം. ഉടൻ തയാറാക്കൂ. അയാൾ ഒഴികഴിവ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഗ്യാനേഷ്
പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം. പത്തനംതിട്ട അബാൻ ജംക്ഷനിലെ ബാറിൽ സംഘർഷം നടക്കുന്നുണ്ടെന്ന് പരാതി ലഭിച്ചത് അന്വേഷിക്കാൻ എത്തിയതാണ് എസ്ഐ ജെ.യു.ജിനുവും സംഘവും എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
പത്തനംതിട്ട∙ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
പത്തനംതിട്ട ∙ അടൂരിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിങ്ങിലാണു പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പത്തനംതിട്ട∙ കായികതാരമയ ദലിത് പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. രാത്രി വൈകി പമ്പയിൽ നിന്നാണു പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെൺകുട്ടിയുടെ മൊഴിയിൽ ഇന്നും കൂടുതൽ
Results 1-10 of 564
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.