Activate your premium subscription today
Sunday, Apr 20, 2025
ജറുസലം ∙ ഗാസയിൽ വീടുകൾക്കും ടെന്റുകൾക്കും നേരെ കഴിഞ്ഞ 48 മണിക്കൂറിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 92 പലസ്തീൻകാർ കൊല്ലപ്പെട്ടു. 219 പേർക്കു പരുക്കേറ്റു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം തടഞ്ഞിട്ട് 6 ആഴ്ച പിന്നിട്ടു. ജനങ്ങൾ ഒരുനേരം മാത്രം ആഹാരം കഴിക്കേണ്ട സ്ഥിതിയിലാണെന്നും കുഞ്ഞുങ്ങൾ പോഷകാഹാരമില്ലാതെ വലയുകയാണെന്നും യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.
രാജ്യത്തിനു പുറത്തേക്ക് പറത്തണം, വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊന്നു വാഷിങ്ടൻ ∙ കത്തി കാണിച്ച് ഭീഷണി മുഴക്കി വിമാനം റാഞ്ചാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ച് കൊലപ്പെടുത്തി. ബെലീസിൽ ചെറിയ ട്രോപ്പിക് എയർ വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ
വാഷിങ്ടൻ ∙ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തടഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആണവപദ്ധതികളിൽ നിയന്ത്രണം വരുത്തുന്നതിന് ഇറാനുമായി യുഎസ് നടത്തുന്ന ചർച്ചകളിൽ മേൽക്കോയ്മ ലഭിക്കുന്നതിനാണ് ട്രംപിന്റെ നീക്കമെന്നും റിപ്പോർട്ടിലുണ്ട്.
വാഷിങ്ടൻ∙ ഹാർവഡ് സർവകലാശാലയ്ക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നയമാറ്റങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള അനുമതി നിഷേധിക്കുമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) ബുധനാഴ്ച വ്യക്തമാക്കി. ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോം, ഹാർവഡിന് കൈമാറിയ കത്തിൽ ഏപ്രിൽ 30നകം വിദേശ വിദ്യാർത്ഥികൾ ഉൾപ്പെട്ട അക്രമാസക്തമായ പ്രവർത്തികളുടെ രേഖകൾ വകുപ്പിന് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജറുസലം ∙ ഗാസ, ലബനൻ, സിറിയ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുള്ള സൈന്യത്തെ നിലനിർത്തുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്സ് പ്രഖ്യാപിച്ചു. ഇസ്രയേൽ ജനതയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴിനു കിഴക്കൻ ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്തി 1200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിനു സമാനമായ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണിതെന്നും പറഞ്ഞു.
ജറുസലം ∙ അർധരാത്രി ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വടക്കൻ ഗാസയിലെ അൽ അഹ്ലി ആശുപത്രിക്കു നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തി. ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകർന്നെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഫദൽ നയിം പറഞ്ഞു. മുന്നറിയിപ്പു ലഭിച്ചതോടെ രാത്രിതന്നെ നൂറുകണക്കിനു രോഗികളെ ഒഴിപ്പിച്ചു. ഇതിനിടെ രോഗിയായ ഒരു പെൺകുട്ടി മരിച്ചു.
ടെൽ അവീവ് ∙ ഗാസയുടെ തെക്കേയറ്റത്തെ റഫാ നഗരം പൂർണമായി വളഞ്ഞ ഇസ്രയേൽ സൈന്യം സുരക്ഷാ ഇടനാഴിയൊരുക്കിയതായി പ്രഖ്യാപിച്ചു. ഗാസയിലെമ്പാടും സൈന്യമിറങ്ങുന്നതിനു മുന്നോടിയായാണ് മൊറാഗ് എന്ന സുരക്ഷാ ഇടനാഴി സൃഷ്ടിച്ചത്. ഇതോടെ ഗാസയുടെ മറ്റുഭാഗങ്ങളും റഫായുമായുള്ള ബന്ധം വേർപെട്ടു
അബുദാബി ∙ ഗാസയിൽ വെടിനിർത്തൽ കരാർ പുനരാരംഭിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും യുഎഇ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
ലണ്ടൻ ∙ വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ 2 ലേബർ പാർട്ടി എംപിമാർക്ക് ഇസ്രയേൽ അനുമതി നിഷേധിച്ച് തടഞ്ഞുവച്ചതിൽ ബ്രിട്ടൻ പ്രതിഷേധം അറിയിച്ചു. ആശങ്കയുളവാക്കുന്ന നടപടിയാണിതെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ബ്രിട്ടനിലെ ആദ്യ അറബ് വനിതാ എംപിയായ യെമനിൽ ജനിച്ച അബ്തിസാം മുഹമ്മദ്, ബ്രിട്ടിഷ് പാർലമെന്റിലെ ആദ്യ ചൈനീസ് വംശജയായ യുവാൻ യാങ് എന്നിവർക്കും ഒപ്പമെത്തിയ 2 സഹായികൾക്കുമാണ് ശനിയാഴ്ച ഇസ്രയേൽ അനുമതി നിഷേധിച്ചത്.
ലണ്ടൻ ∙ യുകെയിലെ ലേബർ പാർട്ടി എംപിമാരായ യുവാൻ യാങ്, അബ്തിസാം മുഹമ്മദ് എന്നിവരെ ഇസ്രായേലിലേക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ യുകെ സർക്കാർ ആശങ്ക രേഖപ്പെടുത്തി.
Results 1-10 of 1587
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.