Activate your premium subscription today
Wednesday, Apr 23, 2025
ഈസ്റ്റർ ദിനത്തിൽ വാഷിങ്ടൻ ഡിസിയിൽ അത്താഴം കഴിക്കുന്നതിനിടെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോയിമിനെ കൊള്ളയടിച്ചതായി റിപ്പോർട്ട്.
പണ്ടത്തെ ഒരു സിനിമയുടെ പേരായിരുന്നു ഇത്. വരും വരുന്നു വന്നു. എറണാകുളം കച്ചേരിപ്പടിക്കടുത്ത് മൈമൂണ്‍ തിയേറ്ററിലായിരുന്നു ഇതിന്റെ റിലീസ് ഷോ. ആദ്യ ദിനത്തില്‍ സെക്കന്‍ഡ്ഷോ കണ്ടിറങ്ങുമ്പോള്‍ പുറത്ത് രസകരമായ ഒരു കാഴ്ച കണ്ടു. സിനിമകണ്ട് ഇഷ്ടപ്പെടാത്ത ഒരാള്‍ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ പോസ്റ്ററില്‍
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ലോക നേതാക്കളും രാജ്യങ്ങളും. ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രതികരിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.
വത്തിക്കാൻ സിറ്റി ∙ കുടിയേറ്റ വിഷയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ശക്തമായ വിമർശനം നേരിട്ട യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ശനിയാഴ്ച റോമിൽ നടക്കുന്ന സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാനെത്തും. ട്രംപിനൊപ്പം യുഎസ് പ്രഥമവനിത മെലനിയ ട്രംപും ചടങ്ങിൽ പങ്കെടുക്കും. വില്യം രാജകുമാരനും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറും വത്തിക്കാനിലെത്തുമെന്ന് അറിയിച്ചു.
ജയ്പുർ ∙ ഇന്ത്യ – യുഎസ് വ്യാപാര കരാറിൽ നിർണായക പുരോഗതി കൈവരിക്കാനായെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ചർച്ച ചെയ്ത വിഷയങ്ങൾക്കെല്ലാം അന്തിമ രൂപം നൽകാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ജയ്പുരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു വാൻസ്.
വാഷിങ്ടൻ∙ ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിച്ച് ഹാർവഡ് സർവകലാശാല. 2.2 ബില്യൺ ഡോളറിലധികം വരുന്ന ഫെഡറൽ ഫണ്ടിങ് തടഞ്ഞതിനെതിരെയാണ് കേസ്. ഫണ്ടിങ് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും നടപടി സർക്കാരിന്റെ അധികാര പരിധിക്കു പുറത്തുള്ളതാണെന്നും ഹാർവഡ് സർവകലാശാല അറിയിച്ചു. യുഎസ് മസാച്യുസെറ്റ്സ് ഫെഡറൽ കോടതിയിലാണ് ഹാർവഡ് സർവകലാശാല ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
2025 മാര്‍ച്ച് 31. യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ വൻ ചലനമുണ്ടാക്കാവുന്ന ഒരു വിധി പാരിസിലെ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ചു. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷനല്‍ റാലി (National Rally അഥവാ RN) എന്ന പാര്‍ട്ടിയുടെ നേതാവ് മരീൻ ലെ പെൻ 2004 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 41 ലക്ഷം യൂറോയോളം (ഏകദേശം 39 കോടി രൂപ) വരുന്ന പൊതുപണം ദുരുപയോഗം ചെയ്തെന്നു കോടതി കണ്ടെത്തി. ഇതിനുള്ള ശിക്ഷയായി നാലു വര്‍ഷത്തെ ജയില്‍വാസവും ഒരു ലക്ഷം യൂറോ (ഏകദേശം 97 ലക്ഷം രൂപ) പിഴയും ഒപ്പം അഞ്ചു കൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അയോഗ്യതയും കോടതി വിധിച്ചു. ഈ വിധി പ്രാബല്യത്തില്‍ വന്നാല്‍ 2027ല്‍ ഫ്രാന്‍സില്‍ നടക്കേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലെ പെനിന്നു മത്സരിക്കാന്‍ സാധിക്കില്ല. ഇത്രയും വലിയ കടുത്ത ശിക്ഷ ലഭിക്കാന്‍ തക്ക എന്തു കുറ്റമാണ് ലെ പെന്‍ ചെയ്തത്? 2004 മുതല്‍ 2016 വരെയുള്ള സമയം സ്വന്തം കക്ഷിയിലെ അംഗങ്ങള്‍ യൂറോപ്യൻ പാര്‍ലമെന്റില്‍ ജോലി ചെയ്യുകയാണെന്ന വ്യാജരേഖ സൃഷ്ടിക്കുകയും ഇവിടെ നിന്നുള്ള പണം സ്വന്തം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയെന്നുമാണ് ലെ പെന്നിന് എതിരായ ആരോപണം. കോടതി നടപടികള്‍ക്കു മേൽനോട്ടം വഹിച്ച ജഡ്ജ് ബെനഡിക്ട് ഡി പെര്‍ത്തൂസ് പുറപ്പെടുവിച്ച 152 പേജുള്ള വിധിന്യായത്തില്‍ ഈ ആരോപണം പൂര്‍ണമായും തെളിഞ്ഞെന്നു കണ്ടെത്തി. യൂറോപ്യൻ പാര്‍ലമെന്റില്‍ തന്റെ സഹായി ആയി പ്രവര്‍ത്തിച്ചെന്നു ലെ പെന്‍ സാക്ഷ്യപ്പെടുത്തിയ വ്യക്തികൾ
വിസ്കോൻസെൻ∙ ഫോർട്ട് മക്കോയ് സൈനിക കേന്ദ്രത്തിലെ കമാൻഡ് ബോർഡിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരുടെ ചിത്രങ്ങൾ വെക്കാത്തതിന് മുതിർന്ന സൈനിക കമാൻഡർ കേണൽ ഷെയ്ല ബേസ് റാമിറെസിനെ സസ്പെൻഡ് ചെയ്തു. വൈസ് പ്രസിഡന്റ് നടത്തിയ ചില
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രൂവൽ റേറ്റിങ് 42 ശതമാനമായി ഇടിഞ്ഞതായി റോയിട്ടേഴ്സ്–ഇപ്സോസ് പോൾ. ജനുവരിയിൽ ട്രംപ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ റേറ്റിങ്ങാണിത്. 47 ശതമാനമായിരുന്ന അപ്രൂവൽ റേറ്റിങ്ങാണ് ഈ മാസം അഞ്ചു ശതമാനം കുറഞ്ഞത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
Results 1-10 of 2251
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.