Activate your premium subscription today
Tuesday, Apr 22, 2025
‘അയാൾക്കു മനുഷ്യമാംസമാണ് കഴിക്കാൻ ഏറ്റവും ഇഷ്ടം. കൊച്ചുകുഞ്ഞുങ്ങളുടെ കരൾ പച്ചയ്ക്കു പറിച്ചു തിന്നുന്നത് അയാൾക്ക് രസമായിരുന്നു. ശത്രുരാജ്യം സമാധാനചർച്ചയ്ക്ക് അയച്ച നയതന്ത്രപ്രതിനിധിയെ വലിയ ചെമ്പിലിട്ട് പുഴുങ്ങിത്തിന്നു അയാൾ.... Reflections on the rise and fall of Gen Idi Amin
യുക്രെയ്നിനു മുകളിൽ വ്ളാഡിമിർ പുട്ടിന്റെ ആജ്ഞകൾ അഗ്നിഗോളങ്ങളായി പതിക്കുമ്പോൾ ലോകം വീണ്ടും സ്വേച്ഛാധിപത്യത്തെപ്പറ്റി ചർച്ച ചെയ്യുകയാണ്. സ്വന്തം ജനങ്ങളെപ്പോലും കശാപ്പു ചെയ്യുന്ന സ്വേച്ഛാധിപതികളുടെ കഥകളുണ്ട് ലോക ചരിത്രത്തിൽ. അതിൽ ഏറ്റവും ക്രൂരന്മാരായവരുടെ മുൻനിരയിലാണ് യുഗാണ്ടയുടെ ഏകാധിപതിയായി വാണ ഈദി അമീന്റെ സ്ഥാനം. ‘യുഗാണ്ടയിലെ കശാപ്പുകാരൻ’ എന്നായിരുന്നു ഇയാള്‍ക്കു ലോകം നൽകിയ വിശേഷണം.Idi Amin Uganda
1971 മുതൽ എട്ടുവർഷം ഉഗാണ്ടയിൽ ദയാരഹിതനായ ഏകാധിപതിയായി വാണ ഈദി അമീനെ മനുഷ്യമാംസം ഭക്ഷിച്ചിരുന്നവനെന്നും ലോകം വിശേഷിപ്പിച്ചു. അതൊക്കെ കെട്ടുകഥകളാണെന്നു പറയുന്നവരുണ്ടെങ്കിലും മൂന്നു ലക്ഷത്തിലധികം നിരപരാധികൾ ഈദി അമീന്റെ കാലത്ത് കൊലചെയ്യപ്പെട്ടു എന്നത് യാഥാർഥ്യമാണ്..Idsi Amin Uganda
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.