ADVERTISEMENT

പാലാ മീനച്ചിൽ റിവർവ്യൂ പാർക്കിന്റെ സായാഹ്ന കാഴ്ച. നഗര ഹൃദയത്തില്‍ മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് പാർക്ക്. പാലാ കുരിശുപള്ളിയുടെ മാതൃകയിലുള്ള പാലത്തിന്റെ പ്രവേശന കവാടം, ലണ്ടന്‍ ബ്രിജിന്റെ മാതൃകയിലുള്ള ഇരുമ്പുപാലം, പാരിസിലെ ലൂവ്ര് മ്യൂസിയത്തിലേതുപോലെ ഗ്ലാസ് റൂഫോടു കൂടിയ ഭൂഗർഭ നിർമിതി, 200 പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഓപ്പൺ കോൺഫറൻസ് ഏരിയ, ലഘുഭക്ഷണശാല, റിവർവ്യൂയിങ് പ്ലാറ്റ്ഫോം, ചെറിയ പാര്‍ക്ക് തുടങ്ങിയവ പാർക്കിലുണ്ട്. 

മീനച്ചിൽ റിവർവ്യൂ പാർക്ക്, ഗ്രീൻ ടൂറിസം കോംപ്ലക്സ്, അമ്നിറ്റി സെന്റർ, തൂക്കുപാലം 

പാലാ ∙ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള മീനച്ചിൽ റിവർവ്യൂ പാർക്ക്, ഗ്രീൻ ടൂറിസം കോംപ്ലക്സ്, അമ്നിറ്റി സെന്റർ, തൂക്കുപാലം എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. മാണി സി.കാപ്പൻ എംഎൽഎയാണ് ശിലാഫലകം അനാഛാദനം.

river-view-park2-image-845

പാരിസ് മ്യൂസിയം, ലണ്ടൻ ബ്രിജ് 

ഗ്രീൻ ‍ടൂറിസം പദ്ധതിയിൽപെടുത്തിയാണ് ഗ്രീൻ ടൂറിസം സംഗമം പാർക്ക് നിർമിച്ചിരിക്കുന്നത്. നഗര ഹൃദയത്തിൽ മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗൺ ബസ് സ്റ്റാൻഡിനു സമീപം 45 സെന്റ് സ്ഥലത്താണ് തൂക്കുപാലം മാതൃകയിലുള്ള ഇരുമ്പുപാലം. ടൗൺ ബസ് സ്റ്റാൻഡിൽ നിന്നാണ് പാലത്തിലേക്കു പ്രവേശനം.

river-view-park1-image-845

പാരിസിലെ ലൂവ്ര്  മ്യൂസിയത്തിലേതുപോലെ ഗ്ലാസ് റൂഫോടു കൂടിയ ഭൂഗർഭ നിർമിതി, ലണ്ടൻ ബ്രിജിന്റെ മാതൃകയിലുള്ള ഇരുമ്പുപാലം, പാലാ കുരിശുപള്ളിയുടെ മാതൃകയിലുള്ള പാലത്തിന്റെ പ്രവേശന കവാടം എന്നിവയെല്ലാം പ്രത്യേകതയാണ്. ഭൂഗർഭ മുറിയിൽ 200 പേർക്ക് ഇരിക്കാവുന്ന മൾട്ടിപർപ്പസ് ഹാൾ, 300 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ കോൺഫറൻസ് ഏരിയ, തുറന്ന ലഘുഭക്ഷണശാല, റിവർവ്യൂ  പ്ലാറ്റ്ഫോം, ചെറിയ പാർക്ക്, നടപ്പാത എന്നിവയും മീനച്ചിൽ റിവർവ്യൂ പാർക്കിലുണ്ട്. 2000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് പൂർത്തിയായത്.

ഗ്രീൻ ടൂറിസം പദ്ധതി കവാടം

pala

2013ൽ ഭരണാനുമതി ലഭിച്ച‍ മീനച്ചിൽ റിവർവ്യൂ പാർക്കിനും തൂക്കുപാലത്തിനുമായി അന്ന് മന്ത്രി കെ.എം.മാണി‍ 5 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വാഗമൺ, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല എന്നീ സഞ്ചാര കേന്ദ്രങ്ങളും ഭരണങ്ങാനം, രാമപുരം, അരുവിത്തുറ, നാലമ്പലം, തങ്ങൾപാറ തുടങ്ങിയ തീർഥാടന സ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന ഗ്രീൻ ടൂറിസം പദ്ധതിയുടെ കവാടമെന്ന നിലയിലാണ് പാലായിൽ കേന്ദ്രം സജ്ജമാക്കിയത്.

river-view-park-image-845

2 മീറ്റർ വീതി  30 മീറ്റർ നീളം

2 മീറ്റർ വീതിയും 30 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. മീനച്ചിലാറിനോടും ളാലം തോടിനോടും ചേർന്നുള്ള നഗരസഭയുടെ സ്ഥലം കെട്ടിയെടുത്താണ് പാർക്കും ഉദ്യാനവും നിർമിച്ചത്. ഇരിപ്പിടങ്ങളും  വോക്ക് വേയും തയാറാക്കിയിട്ടുണ്ട്. മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്ത് വ്യൂ പോയിന്റുമുണ്ട്.

English Summary: Pala River View Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com