സൗദി അറേബ്യ മനോഹരം, വനിതാ യാത്രികർക്കു സുരക്ഷിതമെന്നും ലേഡി വ്ലോഗർ
Mail This Article
സൗദി അറേബ്യ വനിതാ യാത്രികർക്കു സുരക്ഷിതമെന്ന് യുഎസ് ലേഡി വ്ലോഗർ കൈലി നെൽസൻ. 40 ലധികം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള, ട്രാവൽ നഴ്‌സും പാസ്‌പോർട്ട്സ് ആൻഡ് പ്രീമീസ് എന്ന വ്ലോഗ് നടത്തുന്ന, 34 കാരിയായ കൈലി നാലു മാസത്തോളം സൗദിയിൽ ഒറ്റയ്ക്ക് താമസിച്ച് യാത്ര ചെയ്തിരുന്നു.
മിഡിൽ ഈസ്റ്റും മിഡിൽ വെസ്റ്റും
ഒരു മിഡിൽ വെസ്റ്റ് സ്വദേശി മിഡിൽ ഈസ്റ്റിൽ ജീവിക്കുമ്പോഴുണ്ടാകുന്ന സർവസാധാരണമായ എല്ലാ മാറ്റങ്ങളെയും ഉൾക്കൊള്ളാൻ തയാറായാണ് കൈലി നെൽസൺ സൗദി അറേബ്യയിലേക്കു തിരിച്ചത്. മിഡിൽ ഈസ്റ്റ് മിഡ്‌വെസ്റ്റിനെപ്പോലെയായിരുന്നില്ലെന്നാണ് ആദ്യകാലത്ത് ഇവർക്ക് തോന്നിയത്. കാലാവസ്ഥയടക്കം വ്യത്യസ്തമായി തോന്നി. അമേരിക്കയിൽ വീട്ടിൽനിന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ ജാക്കറ്റുകളും ബേസ്ബോൾ തൊപ്പികളുമാണ് ധരിച്ചിരുന്നതെങ്കിൽ സൗദി അറേബ്യയിലെത്തിയപ്പോൾ അവിടുത്തെ സ്ത്രീകൾ ധരിക്കുന്ന, തല മുതൽ കാൽ വരെ മൂടുന്ന അബായയിലേക്കു താൻ മാറിയെന്നു കൈലി പറയുന്നു.
കാലാവസ്ഥയും വളരെ വ്യത്യസ്തമായിരുന്നു. മിഡ്‌വെസ്റ്റിലെ ദിവസങ്ങൾ സാധാരണയായി തണുപ്പായിരുന്നു; വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങളിൽ പോലും താപനില 25 ന് മുകളിൽ പോയിട്ടില്ല. എന്നാൽ സൗദി അറേബ്യയിൽ, എപ്പോഴും കനത്ത പുകമഞ്ഞ് അന്തരീക്ഷത്തിൽ കാണാം. അത് കടുത്ത ചൂടായിരുന്നു, താപനില 110 വരെ ഉയരും. പകൽ ചൂട് അമിതമായതിനാൽ, സൗദി അറേബ്യൻ രാത്രികൾ താൻ കൂടുതലായി ആസ്വദിച്ചുവെന്നും കൈലി പറഞ്ഞു. നാട്ടുകാർ പലപ്പോഴും രാത്രി ചന്തകളിലോ ഹുക്ക ലോഞ്ചുകളിലോ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം വലിയ അത്താഴങ്ങളിൽ പങ്കെടുക്കുന്നതിനും സാക്ഷ്യം വഹിച്ചു.
അരക്ഷിതാവസ്ഥ ഒരിക്കലും അനുഭവപ്പെട്ടില്ല
സൗദി അറേബ്യയിലേക്കുള്ള യാത്ര അപകടകരമാണെന്നാണ് പലരുടേയും ഒരു തെറ്റിദ്ധാരണ. പക്ഷേ അവിടെക്കഴിഞ്ഞ നാലു മാസത്തിനിടെ ദയയും സ്നേഹവും നിറഞ്ഞ നിരവധി ആളുകളെ കണ്ടുമുട്ടാൻ അവസരം ലഭിച്ചുവെന്നു കൈലി നെൽസൺ പറഞ്ഞു. ‘‘കൂടുതൽ ആളുകൾക്കും ആ രാജ്യത്തിന്റെ സൗന്ദര്യം അനുഭവിക്കാൻ കഴിയുന്നില്ല എന്നത് ലജ്ജാകരമാണ്. സൗദി അറേബ്യയിൽ ജീവിക്കുമ്പോൾ, മിഡിൽ ഈസ്റ്റിൽ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ പോലും, അപകടത്തിലാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ബഹ്‌റൈനിലേക്കും ജോർദാനിലേക്കും പോയപ്പോഴും പാശ്ചാത്യ രാജ്യത്തുനിന്നുള്ള ഒരു സ്ത്രീ എന്ന നിലയിൽ എന്നോട് വളരെ ബഹുമാനത്തോടെയാണ് ആ നാട്ടുകാരെല്ലാം പെരുമാറിയിരുന്നത്.’’
‘‘ഒരിക്കൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ ഒരാൾ എനിക്കെതിരെ റിപ്പോർട്ട് ചെയ്തു. മറ്റൊരിക്കൽ, ഒരു ഹോട്ടലിന്റെ ഫ്രണ്ട് ഡെസ്‌ക്കിൽ വച്ച് ഒരാൾ എന്നോട് ഇങ്ങനെ വന്ന് നിൽക്കരുതെന്നു പറഞ്ഞു തർക്കിക്കുകയും അത് ശരിയല്ലെന്നു പറഞ്ഞു ഞങ്ങൾ തമ്മിൽ വഴക്കുകൂടുകയും ചെയ്തു’’ ഇത്തരം ഒന്നു രണ്ടു സംഭവങ്ങൾ ഒഴിച്ചാൽ സൗദി അറേബ്യ യാത്ര തനിക്ക് നല്ല ഓർമകളാണു സമ്മാനിച്ചിട്ടുള്ളതെന്നും ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണമെന്നും അവർ ശുപാർശ ചെയ്യുന്നു.