അധിക സർവീസുകൾ പ്രഖ്യാപിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം
Mail This Article
കഴിഞ്ഞ വേനൽക്കാല ഷെഡ്യൂളിനേക്കാൾ 7% കൂടുതൽ പ്രതിവാര ഫ്ലൈറ്റ് ഓപ്പറേഷനുകളോടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ശൈത്യകാല ഷെഡ്യൂൾ 2024 മാർച്ച് 30 വരെ തുടരും. പ്രതിവാര എടിഎമ്മുകളുടെ (എയർ ട്രാഫിക് മൂവ്‍മെന്റ്)എണ്ണം 628 ആയി ഉയരും. നിലവിൽ 586 എ ടി എമ്മുകളാണ് ഉള്ളത്. ക്വാലാലംപൂർ പോലുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കും. ബംഗളുരു, അബുദാബി എന്നിവിടങ്ങളിലേക്കുള്ള അധിക സർവീസുകളും പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തര സർവീസുകൾ
പ്രതിവാര എടിഎമ്മുകൾ 248ൽ നിന്ന് 276 ആയി വർധിക്കും. മലേഷ്യൻ എയർലൈൻസും എയർ ഏഷ്യയും ക്വാലാലംപൂരിലേക്ക് സർവീസ് തുടങ്ങും. എയർ അറേബ്യ അവരുടെ 2 പ്രതിദിന സർവീസുകൾക്കൊപ്പം അബുദാബിയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി ചേർക്കും. ഇത്തിഹാദ് ജനുവരി ഒന്നു മുതൽ അബുദാബിയിലേക്കുള്ള സർവീസ് പുനരാരംഭിക്കും.
രാജ്യാന്തര പ്രതിവാര എടിഎമ്മുകൾ- 276
ഷാർജ-56, അബുദാബി-68, മസ്‌കറ്റ്-24, ദുബായ്-28, ദോഹ-22, ബഹ്‌റൈൻ-18, സിംഗപ്പൂർ-14, കൊളംബോ-10, കുവൈത്ത്-10, മാലെ-8, ദമ്മാം-6, ക്വലാലംപൂർ - 12.
ആഭ്യന്തര സർവീസുകൾ
338 പ്രതിവാര എടിഎമ്മുകളിൽ നിന്ന് 352 ആയി വർദ്ധിക്കും. എയർ ഇന്ത്യ എക്‌സ്‌പ്രസ് രണ്ട് പ്രതിദിന സർവീസുകളും വിസ്താര മൂന്ന് പ്രതിദിന സർവീസുകളും ബെംഗളൂരുവിലേക്ക് ആരംഭിക്കും.
ആഭ്യന്തര പ്രതിവാര എടിഎമ്മുകൾ 352
മുംബൈ-84, ബെംഗളൂരു-100, ഡൽഹി-56, ഹൈദരാബാദ്-28, ചെന്നൈ-42, കണ്ണൂർ-14, കൊച്ചി-14, പുണെ-14.