ADVERTISEMENT

മഹാനഗരങ്ങളിൽ മെട്രോ ട്രെയിനുകൾ ജീവിതത്തിന്റെ ഭാഗമാണ്. ലോകമെങ്ങുമുള്ള സഞ്ചാരികൾ പ്രണയത്തിന്റെ നിത്യസ്മാരകമായ താജ്മഹൽ കാണാനെത്തുന്ന ഇടമാണ് ആഗ്ര. ഇനി ആഗ്രയിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും. കാരണം, മെട്രോ ട്രെയിൻ ആഗ്രയിലേക്ക് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഗ്ര മെട്രോ ഉദ്ഘാടനം ചെയ്തത്. 'മുൻഗണന ഇടനാഴി' എന്നറിയപ്പെടുന്ന ഈ മെട്രോ പാതയിലാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ താജ് മഹലും ആഗ്ര കോട്ടയും ഉൾപ്പെടുന്നത്.

Taj Mahal. Image Credit : AvigatorPhotographer/istockphoto
Taj Mahal. Image Credit : AvigatorPhotographer/istockphoto

അഞ്ച് ട്രെയിനുകളാണ് ഈ പാതയിൽ ഉണ്ടാകുക. ഓരോ ട്രെയിനും ഏകദേശം 700 യാത്രക്കാരെ ഉൾക്കൊള്ളും. രാവിലെ ആറുമണി മുതൽ രാത്രി പത്തു മണി വരെയാണ് ട്രെയിൻ സേവനം ഉണ്ടായിരിക്കുക. താജ് ഈസ്റ്റ് ഗേറ്റ് മുതൽ മങ്കമഹേശ്വർ ക്ഷേത്രം വരെയാണ് ഈ മുൻഗണന ഇടനാഴി ഉണ്ടായിരിക്കുക. ഈ പാതയിൽ താജ് ഈസ്റ്റ് ഗേറ്റ്, ഷഹീദ് ക്യാപ്റ്റൻ ശുഭം ഗുപ്ത മെട്രോ സ്റ്റേഷൻ, ഫതേഹബാദ് റോഡ് മെട്രോ സ്റ്റേഷൻ, താജ് മഹൽ, ആഗ്ര കോട്ട, മങ്കമഹേശ്വർ ക്ഷേത്രം എന്നീ മെട്രോ  സ്റ്റേഷനുകളായിരിക്കും ഉണ്ടായിരിക്കുക. ഇതിൽ ആദ്യത്തെ മൂന്നു സ്റ്റേഷനുകൾ മുകളിലും അടുത്ത മൂന്നു സ്റ്റേഷനുകൾ ഭൂമിക്കടിയിലുമാണ്. 

വിഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്ര മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചത്. ആഗ്രയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും പങ്കെടുത്തു. 

താജ്മഹൽ (Photo: PTI)
താജ്മഹൽ (Photo: PTI)

താജ് മഹൽ, ആഗ്ര കോട്ട, സികന്ദ്ര എന്നിവയെ റെയിൽവേ സ്റ്റേഷനുകളുമായും ബസ് ടെർമിനലുകളുമായും ബന്ധിപ്പിക്കുന്നതാണ് 29.4 കിലോമീറ്റർ വരുന്ന, രണ്ട് ഇടനാഴികൾ ഉൾക്കൊള്ളുന്ന ആഗ്ര മെട്രോ പദ്ധതി. ഏകദേശം 8379.6 കോടി രൂപയാണ് ആഗ്ര മെട്രോ പദ്ധതിക്കായി ചെലവായതെന്ന് ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ വക്താവ് പഞ്ചനൻ മിശ്ര പറഞ്ഞു. നഗരത്തിലെ 26 ലക്ഷം ജനങ്ങൾക്കും ഓരോ വർഷവും ഇവിടേക്ക് എത്തിച്ചേരുന്ന 60 ലക്ഷം വിനോദസഞ്ചാരികൾക്കും മെട്രോ പ്രയോജനപ്പെടും. 

march-travel-mob
മാർച്ചിലെ അവധി ദിവസങ്ങൾ
march-travel-mob
മാർച്ചിലെ അവധി ദിവസങ്ങൾ

വളരെ ന്യായമായ ടിക്കറ്റ് നിരക്കാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഒരു സ്റ്റേഷനിൽ നിന്ന് തൊട്ടടുത്ത സ്റ്റേഷൻ വരെ യാത്ര പോകാൻ പത്തു രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടു സ്റ്റേഷനുകളിലേക്ക് 20 രൂപയും മൂന്നു മുതൽ ആറു വരെ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാൻ 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 

april-travel-mob
ഏപ്രിലിലെ അവധി ദിവസങ്ങൾ
april-travel-mob
ഏപ്രിലിലെ അവധി ദിവസങ്ങൾ

മഞ്ഞ നിറമാണ് ആഗ്ര മെട്രോ പദ്ധതിയുടെ ഔദ്യോഗിക നിറം. ലഖ്നൗ - കാൺപുർ മെട്രോ പദ്ധതിക്ക് ശേഷമുള്ള ഉത്തർ പ്രദേശ് മെട്രോ റെയിൽ കോർപറേഷൻ മൂന്നാമത്തെ പദ്ധതിയാണ് ആഗ്ര മെട്രോ പദ്ധതി. മൂന്നു ദിവസത്തെ വിശദമായ പരിശോധനകൾക്കു ശേഷമാണ് മെട്രോ റെയിൽ സേഫ്റ്റിയുടെ കമ്മീഷണർ ആഗ്ര മെട്രോ പദ്ധതിക്ക് അന്തിമ അനുമതി നൽകിയത്. 

English Summary:

Now, travel to Taj Mahal via Metro! PM Modi to launch the Agra ‘priority corridor’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com