ADVERTISEMENT

ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ക്ഷിപ്രകോപിയാണെങ്കിലും ഭക്തവത്സലനാണ് ഭഗവാൻ .  ദോഷങ്ങളെല്ലാം ഇല്ലാതാക്കുക എന്നർഥം വരുന്ന പ്രദോഷദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് കുടുംബാഭിവൃദ്ധിക്ക് കാരണമാകും .   ഇന്ന് പ്രഭാതത്തിൽ 8 .30  വരെ ദ്വാദശിയും പിന്നീട് ത്രയോദശിയുമാണ് .സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്.

 

പ്രദോഷസന്ധ്യയിൽ ഭഗവാൻ  കൈലാസത്തില്‍  പാർവതീ ദേവിയെ രത്‌നപീഠത്തിലിരുത്തിയ ശേഷം ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.ഈ പുണ്യവേളയില്‍ സരസ്വതീ ദേവി  വീണ വായിക്കുകയും  ബ്രഹ്മാവ് താളം പിടിക്കുകയും ലക്ഷ്മീദേവി  ഗീതം ആലപിക്കുകയും മഹാവിഷ്ണു മൃദംഗം വായിക്കുകയും ചെയ്യുന്നു . നന്ദിയും ഭൃംഗിയും ഗന്ധര്‍വയക്ഷ കിന്നരന്മാരും  തുടങ്ങീ  എല്ലാവരും ഭഗവാനെ ഭക്തിയോടെ സേവിച്ചു നിൽക്കും. ഈ അവസരത്തിൽ നാം ജപിക്കുന്ന ഓരോ മന്ത്രത്തിനും ഇരട്ടിഫലമാണ് . ഭക്തിയോടെ ഭഗവാനെ ഭജിച്ചാൽ  സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം.

 

 

ക്ഷപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടകം ജപിക്കാം.  ശിവാഷ്ടകം നിത്യേന ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധിയെല്ലാം നീങ്ങി  സുഗമമായി മുന്നോട്ടു പോവാൻ ഉത്തമമാണ്.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com