പേ വിഷപ്രതിരോധം: തെരുവ് നായ്ക്കൾക്ക് കുത്തിവയ്പ്

Mail This Article
ചെങ്ങന്നൂർ ∙ നഗരസഭയിൽ തെരുവുനായ്ക്കൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി ജെസിഐ കോട്ടയം ഏഞ്ചൽ സിറ്റി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷനുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ഓഫിസിനു സമീപം സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, പൊലീസ് സ്റ്റേഷൻ, എൻജിനീയറിങ് കോളജ്, ക്രിസ്ത്യൻ കോളജിനു സമീപം, ഗവ.ഐടിഐ, ഹാച്ചറി, സിവിൽ സ്റ്റേഷൻ, ഫയർസ്റ്റേഷൻ എന്നിവിടങ്ങളിലും പരിസരത്തുമായാണു കുത്തിവയ്പ് നടത്തിയത്.
ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിലെ സർജൻ ഡോ. ദീപു ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിൽ അഞ്ചു വെറ്ററിനറി സർജൻമാർ കുത്തിവയ്പെടുത്തു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പരിപാടി നീണ്ടു. ജെസിഐ കോട്ടയം ഏഞ്ചൽ സിറ്റി പ്രസിഡന്റ് അമ്മു സുദീപ്, സാജൻ ചാക്കോ, സുദീപ് ടിവിഎസ് എന്നിവർ നേതൃത്വം നൽകി.