ADVERTISEMENT

തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി തുറവൂർ ജംക്‌ഷന് തെക്കുവശം നിർമിക്കുന്ന അവസാനത്തെ തൂണിന്റെയും റാംപിന്റെയും ജോലികൾ ആരംഭിച്ചു. പറവൂർ മുതൽ തുറവൂർ വരെയും, തുറവൂർ ജംക്‌ഷൻ തുടങ്ങി അരൂർ ബൈപാസ് കവലവരെയും 2 റീച്ചുകളിലായാണ് ജോലി നടക്കുന്നത്. ഇതിനായി തുറവൂർ ജംക്‌ഷനിൽ നിന്നു തെക്കോട്ടുള്ള ഭാഗത്തെ കോൺക്രീറ്റ് ചെയ്ത മീഡിയനുകൾ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചു നീക്കുന്ന ജോലി തുടങ്ങി. ആവശ്യമായ സുരക്ഷാബോർഡുകൾ ഇവിടെ സ്ഥാപിക്കുന്നുണ്ട്. 

ജംക്‌ഷനിൽ നിന്നു തെക്കോട്ട് ഉയരപ്പാതയുടെ 355–ാമത്തെ തൂണും ബാക്കിയുള്ള റാംപിന്റെ തൂണുകളുമാണ് ഇവിടെ നിർമിക്കാനുള്ളത്. അരൂർ –തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി അരൂരിൽ തുടങ്ങി തുറവൂർ ജംക്‌ഷൻ വരെ 354 തൂണുകളാണ് പൂന ആസ്ഥാനമായുള്ള അശോക് ബിൽകോൺ കമ്പനി നിർമിക്കുന്നത്. തുറവൂർ ജംക്‌ഷനിൽ നിന്നു തെക്കോട്ട് ഉയരപ്പാതയുടെ ബാക്കിയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനം കെസിസി ബി‍ൽഡേഴ്സുമാണ്. ഇവിടെ ഒരു തൂണാണ് നിർമിക്കേണ്ടത്. 12.75 കിലോമീറ്റർ ദൂരത്തിൽ 6 വരിയിലാണു ഉയരപ്പാത നിർമാണം.

English Summary:

The Aroor-Thuravoor Elevated Highway project reaches a key milestone as work begins on the final pillar and ramp on the south side of Thuravoor Junction. This update details the ongoing construction efforts by Ashoka Buildcon and KEC International, highlighting the progress made on this crucial infrastructure project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com