പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് കോവിഡ്

Mail This Article
മറയൂർ ∙ അഞ്ചുനാട് മേഖലയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും സമൂഹ വ്യാപന സാധ്യത വ്യക്തമല്ലെന്ന് അധികൃതർ. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. മെഡിക്കൽ അവധിയെടുത്ത് തിരികെ ജോലിയിൽ പ്രവേശിക്കാൻ എത്തിയ തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ചെന്നൈയിൽ നിന്നുമെത്തിയ യുവതിയും നിരീക്ഷണത്തിലായിരുന്നു.
എന്നാൽ രോഗബാധ സ്ഥിരീകരിച്ച കാന്തല്ലൂർ സ്വദേശിയുടെ ഉറവിടം വ്യക്തമല്ല. ഇരുപതാം തീയതി ബെംഗളൂരുവിൽ നിന്നെത്തിയ മകന്റെയും ഭാര്യയുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
എങ്കിലും കുടുംബത്തിലെ 3 പേരെയും പരിശോധനയ്ക്കു വിധേയമാക്കിയ വേളയിലാണ് പിതാവിന് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്നു കഴിഞ്ഞ ഒരാഴ്ചയായി ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്ന സ്ഥാപനങ്ങളെല്ലാം താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ലെന്നും ഇയാളുമായി ബന്ധപ്പെട്ടു സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്നു വരും ദിവസങ്ങളിൽ അറിയാം