തടി കയറ്റി വന്ന ലോറി ചരിഞ്ഞു; തടി ഹോട്ടലിന്റെ മുകളിൽ വീണു

Mail This Article
×
മറയൂർ ∙ കാന്തല്ലൂരിൽ നിന്നു തടി കയറ്റി വന്ന ലോറി മറയൂർ ഗവ. ഹൈസ്കൂളിനു സമീപം ചരിഞ്ഞ് തടികൾ റോഡ് വശത്തേക്ക് വീണു. ഇന്നലെ വൈകിട്ട് ഏഴിനായിരുന്നു സംഭവം. തടിക്കഷണങ്ങൾ റോഡിന്റെ താഴ് വശത്ത് ഹോട്ടലിന്റെ മുകളിലാണ് വീണത്. ഈ സമയത്ത് ഹോട്ടലിൽ ആൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മറയൂർ–കാന്തല്ലൂർ റോഡ് അറ്റകുറ്റപ്പണി നടത്താനുള്ള പ്രാരംഭഘട്ടം ജോലികൾ നടന്നു വരുന്നുണ്ടെങ്കിലും ഇനിയും തുടങ്ങാത്തതിനാൽ റോഡുകളിലെ വൻകുഴികളാണ് ഭാരവാഹനങ്ങൾക്ക് വിനയാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.